|    Dec 10 Sat, 2016 8:10 pm

തായ്‌ലന്‍ഡില്‍ പുതിയ രാജാവിനെ നിയമിക്കുന്നതിന് നടപടി തുടങ്ങി

Published : 30th November 2016 | Posted By: SMR

ബാങ്കോക്ക്: കിരീടാവകാശി മഹാ വജിറലോങോണിനെ തായ്‌ലന്‍ഡിന്റെ പുതിയ രാജാവായി നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വജിറലോങോണിനെ ഇതിനായി ഔദ്യോഗികമായി ക്ഷണിക്കുന്നതിനുള്ള നടപടികള്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. സ്ഥാനമേല്‍ക്കുന്നതിനുമുമ്പ് ക്ഷണം കിരീടാവകാശി സ്വീകരിക്കണം. കഴിഞ്ഞ മാസം 13ന് മരണപ്പെട്ട തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ മകനാണ് വജിറലോങോണ്‍. അതുല്യതേജിന്റെ മരണത്തെത്തുടര്‍ന്നാണു പുതിയ ഭരണാധികാരിയെ നിയമിക്കുന്നതിനു നടപടികള്‍ തായ് പാര്‍ലമെന്റ് ആരംഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക