|    Dec 4 Sun, 2016 7:43 pm

താന്‍ പുനര്‍ജനിച്ചതായിജയലളിതയുടെ കത്ത്

Published : 14th November 2016 | Posted By: SMR

ചെന്നൈ: താന്‍ പുനര്‍ജനിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. 50 ദിവസം നീണ്ട ആശുപത്രിവാസത്തിനു ശേഷം പുറത്തുവിട്ട കത്തിലാണ് ജയലളിതയുടെ ഈ പരാമര്‍ശം. തമിഴ്‌നാട്ടിലെയും ഇതര സംസ്ഥാനങ്ങളിലെയും ലോകമെമ്പാടുമുള്ള ജനങ്ങളുടെയും നിരന്തര പ്രാര്‍ഥനകളിലൂടെ തനിക്ക് പുനര്‍ജന്‍മം ലഭിച്ചതായും നിങ്ങളുമായി ഈ വിവരം പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും കത്തിന്റെ തുടക്കത്തില്‍ ജയലളിത കുറിക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായി ജയലളിതയുടെ പേരിലാണ് രണ്ടു പേജുള്ള കത്ത് പുറത്തിറക്കിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തഞ്ചാവൂര്‍, അറവാക്കുറിച്ചി, തിരുപരന്‍കുന്ദ്രം എന്നീ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് രേഖപ്പെടുത്തണമെന്നും മൂന്നിടങ്ങളിലെയും വിജയ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണെന്നും ജയലളിത കത്തില്‍ പറയുന്നു. താന്‍ സന്തോഷവതിയാണെന്നും പൂര്‍ണ സുഖം പ്രാപിക്കുന്നതോടെ ഉടന്‍ ജോലി ആരംഭിക്കുമെന്നും പാര്‍ട്ടി ആസ്ഥാനത്ത്് പുറത്തിറക്കിയ കത്തില്‍ ജയലളിത വ്യക്തമാക്കുന്നു. മണ്ഡലങ്ങളിലെ വോട്ടര്‍മാരെ നേരില്‍കാണുന്നില്ലെങ്കിലും തന്റെ മനസ്സും ഹൃദയവും നിങ്ങളോടൊപ്പമാണ്. വന്‍ മാര്‍ജിനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും ഇതിനായി പാര്‍ട്ടി കേഡര്‍മാര്‍ രംഗത്തിറങ്ങണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കടുത്ത പനിയും നിര്‍ജലീകരണവുംമൂലം സപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day