|    Dec 9 Fri, 2016 11:12 am

താനൂര്‍ ഉപജില്ലാ കലോല്‍സവം:ദേവധാര്‍ സ്‌കൂള്‍ ജേതാക്കള്‍

Published : 2nd December 2016 | Posted By: SMR

താനൂര്‍: താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന താനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം സമാപിച്ചു. 638 പോയിന്റുകള്‍ നേടി താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി.എസ്എസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംസ്ഥാനവും താനൂര്‍ എച്ച്എസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താനൂര്‍ ജിആര്‍എഫ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വളവന്നൂര്‍ സിവൈകെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാംസ്ഥാനവും എസ്എസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തെയ്യാലിങ്ങല്‍ രണ്ടാംസ്ഥാനവും കാട്ടിലങ്ങാടി ജിഎച്ച്എസ്എസ് മൂന്നാംസ്ഥാനവും നേടി. യുപി വിഭാഗത്തില്‍ താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാംസ്ഥാനവും അയ്യായ എഎംയുപി സ്‌കൂള്‍ രണ്ടാംസ്ഥാനവും അരീക്കാട് എംഎംയുപി സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി.എല്‍പി വിഭാഗം കലോല്‍സവത്തില്‍ കെപുരം ജിഎല്‍പി സ്‌കൂള്‍ ഒന്നാംസ്ഥാനവും പകര എഎംഎല്‍പിസ്‌കൂള്‍ രണ്ടാംസ്ഥാനവും പനക്കത്തായം എഎംഎല്‍പി സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. എല്‍പി അറബിക് കലോല്‍സവത്തില്‍ ജിഎംഎല്‍പി സ്‌കൂള്‍ പൊന്മുണ്ടം സൗത്ത് ഒന്നാംസ്ഥാനവും എച്ച്എസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംസ്ഥാനവും എഎംഎല്‍പി സ്‌കൂള്‍ കടുവള്ളൂര്‍ മൂന്നാംസ്ഥാനവും നേടി.യുപി അറബിക് കലോല്‍സവത്തില്‍ അയ്യായ എഎംയുപി സ്‌കൂളിന് ഒന്നാംസ്ഥാനവും ചീരാന്‍കടപ്പുറം ജിഎംയുപി സ്‌കൂളിന് രണ്ടാംസ്ഥാനവും കുണ്ടൂര്‍ എംഎസ്‌ഐ ഹയര്‍ സെക്കന്‍ഡി സ്‌കൂളിന് മൂന്നാംസ്ഥാനവും ലഭിച്ചു.ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോല്‍സവത്തില്‍ താനൂര്‍ എച്ച്എസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാംസ്ഥാനവും ഒഴൂര്‍ സിപിപിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് രണ്ടാംസ്ഥാനവും കുണ്ടൂര്‍ എംഎസ്‌ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്നാംസ്ഥാനവും ലഭിച്ചു. സംസ്‌കൃതം യുപി വിഭാഗത്തില്‍ പരിയാപുരം ഡിഎയുപി സ്‌കൂളിന് ഒന്നാംസ്ഥാനവും താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് രണ്ടാംസ്ഥാനവും പാറക്കല്‍ എഎംയുപി സ്‌കൂളിന് മൂന്നാംസ്ഥാനവും ലഭിച്ചു.വിജയികള്‍ക്കുള്ള ട്രോഫികള്‍ വി അബ്ദുറഹ്്മാന്‍ എംഎല്‍എ വിതരണം ചെയ്തു.താനൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി കെ എം ബാപ്പുഹാജി അധ്യക്ഷതവഹിച്ചു. താനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വി സി ഗോപാലകൃഷ്ണന്‍, ഡപ്യൂട്ടി പ്രധാനധ്യാപകന്‍ പി കെ ബാബു,കെ ദാക്ഷായണി, പി പി സുനീല്‍കുമാര്‍,പി പരമേശ്വരന്‍, ടി സജീവ്, റസാഖ് തെക്കയില്‍, ബിജിമാത്യൂ, വി കെ അജിത്കുമാര്‍, ബാലകൃഷ്ണന്‍ ചുള്ളിക്കാട്, ഇ ജയന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day