|    Dec 8 Thu, 2016 3:40 am
FLASH NEWS

താടി വടിച്ചില്ലെങ്കില്‍ വിജയിപ്പിക്കില്ലെന്ന് അധ്യാപകന്റെഭീഷണി

Published : 4th November 2016 | Posted By: SMR

കോഴിക്കോട്: താടി വടിച്ചില്ലെങ്കില്‍ കോഴ്‌സ് വിജയിപ്പിക്കില്ലെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ ബിപിഎഡ് വിദ്യാര്‍ഥി മുഹമ്മദ് ഹിലാല്‍. തന്റെ രക്ഷിതാക്കളുടെ മുമ്പില്‍ വച്ചാണ് മുതിര്‍ന്ന അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതെന്നും ഹിലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ക്ലാസുകളുള്ള ഓരോ ദിവസവും അധ്യാപകര്‍ താടി വിഷയവുമായി ബന്ധപ്പെട്ട് പല രീതിയില്‍ ബുദ്ധിമുട്ടിക്കുകയാണ്. ബിപിഎഡ് വിദ്യാര്‍ഥിയും ബേസ്‌ബോള്‍ താരവുമായ തനിക്ക് ടീമില്‍ കളിക്കാന്‍ അവസരം നിഷേധിച്ചതായും ഇതേ തുടര്‍ന്ന് കോഴ്‌സ് തുടരാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഹിലാല്‍ പറഞ്ഞു. താടി വച്ചതിന്റെ പേരില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ക്ലാസില്‍ നിന്നു തന്നെ പുറത്താക്കിയിരുന്നു. പിന്നീട് ഇത് വിവാദമായപ്പോള്‍ വൈസ് ചാന്‍സലര്‍ ക്ലാസില്‍ കയറാന്‍ താല്‍ക്കാലിക അനുമതി നല്‍കി. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയും കായികതാരവുമായ ഹിലാല്‍ കായിക പഠനത്തിലെ താല്‍പ്പര്യമാണ് ബിപിഎഡ് കോഴ്‌സ് എടുത്തത്. നിലവില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലാണ് ബിരുദ കോഴ്‌സ് ഉള്ളത്. പ്രവേശന നടപടി കഴിഞ്ഞ് ആഗസ്ത് ഒന്നിന് ക്ലാസില്‍ എത്തിയതുമുതലാണ് താടി പ്രശ്‌നമാവുന്നത്. ഇതിന്റെ പേരില്‍ ഒരുമാസം ക്ലാസില്‍ കയറാന്‍ സാധിച്ചില്ല. താടി വളര്‍ത്താന്‍ പാടില്ലെന്ന് കോഴ്‌സിന്റെ നിയമാവലിയില്‍ പറയുന്നില്ലെന്നിരിക്കെ തന്റെ പഠനത്തിന്റെ ഒരുമാസം നഷ്ടപ്പെടുകയും താല്‍ക്കാലികമായി ക്ലാസില്‍ കയറിയതുമുതല്‍ അധ്യാപകരുടെ ഇടപെടലുകള്‍ പഠനത്തെ ബാധിക്കുന്നതായും ഹിലാല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കാംപസ്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, ഫായിസ് കണിച്ചേരി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day