|    Dec 3 Sat, 2016 7:09 pm
FLASH NEWS

തള്ളാനും കൊള്ളാനും വയ്യാതെ കല്യാണ വീട്ടുകാര്‍

Published : 12th November 2016 | Posted By: SMR

മുളവൂര്‍ സതീഷ്

ശാസ്താംകോട്ട: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറാനും മാറ്റിയെടുക്കാനും ആളുകള്‍ നെട്ടോട്ടമോടുമ്പോള്‍ ഇതിനിടയില്‍ ശരിക്കും പെട്ട് പോയത് കല്യാണ വീട്ടുകാരാണ്. അതിന് വധുവിന്റെ കൂട്ടരെന്നോ വരന്റെ കൂട്ടരെന്നോ വ്യത്യാസമില്ല. വിവാഹ ആവശ്യത്തിന് വേണ്ടി പലരും നേരത്തെ തന്നെ ബാങ്കുകളില്‍ നിന്നും മറ്റും പണം പിന്‍വലിച്ചിരുന്നു. സ്വര്‍ണ്ണം വാങ്ങണം, തുണികള്‍ വാങ്ങണം, പച്ചക്കറികള്‍ വാങ്ങണം, ആഡിറ്റോറിയത്തിന് വാടക നല്‍കണം, വണ്ടികള്‍ക്ക് വാടക നല്‍കണം, തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ചെലവുകള്‍ നിര്‍വ്വഹിക്കണം. എന്നാല്‍ അപ്രതീക്ഷതമായി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയപ്പോഴാണ് മറ്റൊരു കാര്യം ഉയര്‍ന്ന് വന്നത്. വിവാഹത്തിന് നടക്കുന്ന സല്‍ക്കാരത്തിന് സംഭാവനകള്‍ സ്വീകരിക്കല്‍ പതിവുണ്ട്. ബന്ധുക്കള്‍ വലിയ തുകയും പരിചയത്തിയത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ ഏറ്റക്കുറച്ചിലുകളോടെയുള്ള തുകയുമാണ് നല്‍കുന്നത്. ഇത്തരം അവസരങ്ങളില്‍ ഒട്ടുമിക്കപ്പോഴും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് നല്‍കുന്നത്. ഇത് തള്ളാനും കൊള്ളാനും വയ്യാതെ വലയുകയാണ് കല്യാണ വീട്ടുകാര്‍. ഇങ്ങനെ ലഭിക്കുന്ന തുകകള്‍ പലസ്ഥലത്തും ലക്ഷങ്ങള്‍ കവിയാറുണ്ട്. ഇത് ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് കല്ല്യാണ വീട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day