|    Dec 10 Sat, 2016 12:51 am
FLASH NEWS

തലശ്ശേരി പുതിയ ബസ് സ്റ്റാന്റ്; അശാസ്ത്രീയ പാര്‍ക്കിങ് ഒഴിവാക്കാന്‍ പദ്ധതി

Published : 29th October 2016 | Posted By: SMR

തലശ്ശേരി: ഗതാഗതക്രമീകരണം ഇല്ലാത്തതു മൂലം യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിടുന്ന തലശ്ശേരി പുതിയ ബസ്സ്റ്റാന്റിലെ അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. ഇതുസംബന്ധിച്ച പദ്ധതിരേഖ ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ മലബാര്‍ ചാപ്റ്റര്‍ ആര്‍ഡിഒ, ആര്‍ടിഒ, നഗരസഭാ ചെയര്‍മാന്‍, ട്രാഫിക് എസ്‌ഐ, ഡിവൈഎസ്പി, സ്ഥലം എംഎല്‍എ, ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നും ബസ്സുകള്‍ തോന്നിയതു പോലെ പ്രവേശിക്കുന്നതും, നിരന്തരമായുള്ള അപകടങ്ങളും പതിവായ സ്റ്റാന്റിനെ പൂര്‍ണമായും പരിഷ്‌കരിച്ച് നിലവിലുള്ള സ്ഥലപരിമിതിക്കുള്ളില്‍ തന്നെ ശാസ്ത്രീയമായി പുനസ്സംഘടിപ്പി ക്കുന്നതാണ് പുതിയ പദ്ധതിരേഖ. ഇതുപ്രകാരം ബസ് സ്റ്റാന്റിനെ ഏഴ് യാര്‍ഡുകളായി ക്രമീകരിച്ചിട്ടുണ്ട്. യാര്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന ഒരു ബസ്സിനും പിറകോട്ട് എടുക്കാതെ സുരക്ഷിതമായി യാത്രക്കാരെ ഇറക്കാനും കയറ്റാനും കഴിയുമെന്നതാണ് പദ്ധതി നടപ്പായാലുള്ള പ്രധാന മേന്‍മ. ഓരോ റൂട്ടിലും ഓടുന്ന ബസ്സുകള്‍ ഏതുവഴിക്കാണ്  സ്റ്റാന്റില്‍ എത്തുന്നതെന്നും തിരിച്ചുപോവുന്നതിനുമുള്ള ക്രമീകരണവും രൂപരേഖയില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് തങ്ങള്‍ക്ക് പോവേണ്ട ബസ് ഏതെന്ന് തിരഞ്ഞുപിടിച്ച് ഓടിനടക്കേണ്ട അവസ്ഥയും പദ്ധതി നടപ്പാവുന്നതോടെ ഇല്ലാതാവും. രണ്ടു സ്റ്റാന്റുകളില്‍ പാര്‍ക്ക് ചെയ്യുന്ന ബസ്സുകളെല്ലാം ഒരു സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാനുള്ള രീതിയിലും ക്രമീകരിച്ചിട്ടുണ്ട്. പദ്ധതി പ്രായോഗികമാണോയെന്ന പരീക്ഷണത്തിന് ഒരു രൂപപോലും ചെലവഴിക്കാതെയാണ് കരടുരേഖ ക്രമീകരിച്ചിട്ടുള്ളത്. വിവിധ ഭാഗങ്ങളിലേക്ക് പോവുന്ന ബസ്സുകളെ ഏഴ് യാര്‍ഡുകളിലായി ക്രമീകരിക്കുന്നതോടെ സ്റ്റാന്റിനകത്ത് ആവശ്യത്തിലധികം സ്ഥലം ഒഴിഞ്ഞുകിടക്കും. ആവശ്യമെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാം. അല്ലെങ്കില്‍ ഹോട്ടലുകളോ മറ്റ് ചെറുകിട കച്ചവട സ്ഥാപനങ്ങളോ ആരംഭിക്കാന്‍ കഴിയും. തലശ്ശേരിയില്‍നിന്നു പുറപ്പെടുന്നതും പുറത്തുനിന്ന് വരുന്നതുമായ മുഴുവന്‍ ബസ്സുകള്‍ക്കും ഗതാഗതക്കുരുക്ക് ഇല്ലാതെ സ്റ്റാ ന്റിലേക്ക് പ്രവേശിക്കാനും പുറത്തേക്കു പോകുവാനും കഴിയുന്നതാണ് നിലവില്‍ സമര്‍പ്പിക്കപ്പെട്ട പദ്ധതി രേഖ. പുതിയ ബസ് സ്റ്റാന്റിലെ അഴിയാക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുന്നതാണ് പദ്ധതിരേഖയെന്ന് രൂപരേഖ തയ്യാറാക്കിയ പ്രേംകുമാര്‍ സിതാര പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day