|    Dec 10 Sat, 2016 10:29 am

തലശ്ശേരിയില്‍ റെയ്ഡ്; സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

Published : 21st October 2016 | Posted By: SMR

തലശ്ശേരി: കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറിയ തലശ്ശേരി മേഖലയില്‍ പോലിസ് നടത്തിയ റെയ്ഡില്‍ വീണ്ടും ബോംബുകള്‍ പിടികൂടി. ഇടത്തിലമ്പലം കുയ്യാലി പുഴയോരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ഉഗ്രസ്‌ഫോടന ശേഷിയുള്ള അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. ഇന്നലെ രാവിലെ 10.30ഓടെ നടത്തിയ റെയ്ഡിലാണ് ബോബുകള്‍ കണ്ടെത്തിയത്. ആര്‍എസ്എസ് ശക്തികേന്ദ്രമായയ ഇവിടെ ഈയിടെ നിര്‍മിച്ചതാണ് ബോംബുകളെന്നു സംശയിക്കുന്നു. ശാഖക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ പേപ്പറില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍. തലശ്ശേരിയിലെ പലഭാഗങ്ങളിലും ആയുധങ്ങളും ബോംബുകളും  സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍ കണ്ണിപ്പൊയില്‍  എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 12.30യോടെ ഇടത്തിലമ്പലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞിരുന്നു. പ്രമുഖ സഹകാരി ഇ നാരായണന്റെ മകളുടെ ഭര്‍ത്താവും ധര്‍മടം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയുമായ സി മോഹനന്റെ ഇടത്തിലമ്പലം-കൊളശേരി റോഡില്‍ വീടിന്റെ ഗേറ്റിന് മുന്നിലായിരുന്നു ബോംബെറിഞ്ഞത്. സ്‌ഫോടനത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് പോലിസ് റെയ്ഡ് നടത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടത്തിയ റെയ്ഡില്‍ ധര്‍മടം െ്രെഡവിങ് ടെസ്റ്റ് ഗ്രൗണ്ടിന് എതിര്‍വശത്തെ വീട്ടുപറമ്പില്‍ നിന്ന് ആറ് സ്റ്റീല്‍ ബോംബുകള്‍ പിടികൂടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day