|    Oct 26 Wed, 2016 9:41 am
FLASH NEWS

തലശ്ശേരിയിലും മാട്ടൂലിലും കടല്‍ക്ഷോഭം രൂക്ഷം

Published : 4th July 2016 | Posted By: SMR

മാട്ടൂല്‍: ശക്തമായ മഴയ്ക്ക് രണ്ടു ദിവസമായി ശമനമുണ്ടായെങ്കിലും മാട്ടൂല്‍, തലശ്ശേരി മേഖലകളില്‍ രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടു. തലശ്ശേരിയുടെ തീരപ്രദേശങ്ങളായ തലായി, പെട്ടിപ്പാലം, മാക്കൂട്ടം, കുറിച്ചിയില്‍, ന്യൂ മാഹി തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കടല്‍ക്ഷോഭം രൂക്ഷമാണ്. 150 ഓളം കുടുംബങ്ങളാണ് ഇതുകാരണം ബുദ്ധിമുട്ടിലായത്.
പല വീടുകളുടെയും ചുമരുകള്‍ക്കും അടിത്തറകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളിലേക്കും വെള്ളം കയറിയത് കാരണം വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട് തലായിലെ എം കെ ബാബുവിന്റെ അലമാരയുടെ ഗ്ലാസുകള്‍ തകര്‍ന്ന് കാലിന് സാരമായ പരിക്കേറ്റു. പല സ്ഥലങ്ങളിലും വെള്ളം കയറിയത് കാരണം നാട്ടുകാര്‍ ഓവുചാലുകള്‍ കീറി വെള്ളം ഒഴുകിപ്പോവാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
കൊടുവള്ളി മണക്കാദ്വീപില്‍ 15ഓളം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടണ്ട്. സംഭവസ്ഥലം എ എന്‍ ഷംസീര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കടല്‍ഭിത്തി കെട്ടി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടുമിക്ക വീടുകളും സുനാമി പുനരധിവാസ പദ്ധതി പ്രകാരം പണിതതാണ്. ഇതില്‍ പലതും കടലാക്രമണത്തിന് വിധേയമായിട്ടുണ്ട്. ദുരന്തനിവാരണ സംവിധാനം ജില്ലയില്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയും ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദുരന്തനിവാരണത്തിന് അനുവദിക്കുന്ന ഫണ്ട് പലപ്പോഴും ഉപയോഗിക്കാറില്ലെന്ന് ആരോപണമുണ്ട്. മറ്റു സ്ഥലങ്ങളില്‍ അധികൃതര്‍ എത്തിയില്ലെന്നും ആക്ഷേപമുണ്ട്. മാട്ടൂല്‍ സൗത്ത് മുനമ്പിലെ കടല്‍ഭിത്തി തകരുകയും കരയിലേക്ക് വെള്ളം കയറുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തീരദേശ റോഡും നിരവധി പേരുടെ തെങ്ങും മറ്റും നശിച്ചു. കടലോരത്തെ തെങ്ങുകളില്‍ മിക്കതും കടപുഴകിയിട്ടുണ്ട്. മഴ തുടങ്ങിയതു മുതല്‍ തീരദേശവാസികള്‍ ഭീതിയോടെയാണു കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ആയിക്കര, പുതിയങ്ങാടി ഭാഗങ്ങളിലും കടല്‍ക്ഷോഭമുണ്ടായിരുന്നു. ട്രോളിങ് കാരണം ദുരിതത്തിലായ തീരദേശവാസികള്‍ക്ക് കടല്‍ ക്ഷോഭം കൂടിയായതോടെ തൊഴിലിനെ സാരമായി ബാധിക്കുകയാണ്. നിരവധി പേരുടെ ജീവിതോപാധി തന്നെ നിശ്ചലമായ അവസ്ഥയാണ്. കടലാക്രമണമുണ്ടായ പ്രദേശങ്ങള്‍ വാര്‍ഡ് മെംബര്‍ കെ അനസും മറ്റും സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day