|    Dec 10 Sat, 2016 11:55 pm

തരിശ് പറമ്പില്‍ പൊന്ന് വിളയിച്ച് വിദ്യാര്‍ഥികള്‍ നാടിന് അഭിമാനമായി

Published : 2nd December 2016 | Posted By: SMR

പാരിപ്പള്ളി: ചിറക്കരയിലെ ഒരേക്കറോളം തരിശ് ഭൂമിയില്‍ പൊന്ന് വിളയിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടിന്റെ പൊന്നോമനകളായി മാറി. ചിറക്കര രാഘവാനന്ദ സെന്‍ട്രല്‍ സ്‌കൂളിലെ ഹരിതദളം കാര്‍ഷികക്ലബ് വിദ്യാര്‍ഥികളും പിടിഎയും കൈകോര്‍ത്താണ് സ്‌കൂളിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ ഒരുമാസം മുമ്പ് കൃഷിയിറക്കിയത്. കല്ലുവാതുക്കല്‍ കൃഷി ഓഫിസര്‍ ഗീതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ഇവരോടൊപ്പം ചേര്‍ന്നു. പാവല്‍, പടവലം, തക്കാളി, കോളിഫഌവര്‍ തുടങ്ങി ഇരുപത്തിഅഞ്ചോളം പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ജിഎസ് ജയലാല്‍ എംഎല്‍എ നിര്‍വഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് അംബികകുമാരി അദ്ധ്യക്ഷത വഹിച്ചു. ആദ്യപച്ചക്കറി വിതരണം ജില്ലാ കൃഷി ഓഫീസര്‍ ഗിരിജാകുമാരി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എസ്എസ് സുനില്‍കുമാര്‍, കൃഷി അസി.ഡയറക്ടര്‍ ജേക്കബ് മാരിയോ കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കൃഷി ഓഫിസര്‍ ഗീത ജൈവപച്ചക്കറി കൃഷിയെപറ്റി ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പികെ ശ്രീദേവി, കാര്‍ഷിക ക്ലബ് കോഡിനേറ്റര്‍ ശ്രീലത എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിവിധ പച്ചക്കറികള്‍ ഉള്‍പ്പെടുത്തി പച്ചക്കറികിറ്റുകള്‍ ആഴ്ച തോറും വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുമെന്നും ജൈവകൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ വിഷരഹിത പച്ചക്കറി വിളംബര വാഹനം തയ്യാറാക്കുമെന്നും സ്‌കൂള്‍ എംഡി എസ്എസ് സുനില്‍കുമാര്‍ അറിയിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക