|    Dec 6 Tue, 2016 2:04 am
FLASH NEWS

തരിശുകിടന്ന നാലേക്കര്‍ പാടത്ത് നൂറുമേനി വിളവ്

Published : 17th November 2016 | Posted By: SMR

പൂച്ചാക്കല്‍: പതിനഞ്ച് വര്‍ഷമായി തരിശുകിടന്ന നാലേക്കര്‍ പാടത്ത് നൂറുമേനി വിളവ്. പള്ളിപ്പുറം പഞ്ചായത്തിലെ ഊരാം വീട് പാടശേഖരത്തിലാണ് നെല്‍കൃഷി ഇറക്കിയപ്പോള്‍ നൂറ് മേനി വിളവ് ലഭിച്ചത്. 2015 ല്‍ മാങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം പുറത്തിറക്കിയ ശ്രേയസ് നെല്‍വിത്ത് ഉപയോഗിച്ചാണ് ജൈവവള പ്രയോഗത്തില്‍ കൃഷി ചെയ്തത്. കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റ കീഴിലുള്ള ആത്മയില്‍ രൂപവത്കരിച്ച ഹരിത ഗ്രൂപ്പാണ് ഏക്കറൊന്നിന് 1400 കിലോയോളം നെല്ല് കൊയ്തത്. കാര്‍ഷിക കര്‍മ്മ സേനക്ക് ഒപ്പം ഗ്രൂപ്പിലെ അങ്കങ്ങളും കൃഷിക്ക് ഇറങ്ങി. ചൊരി മണലില്‍ ജൈവവള പ്രയോഗത്തില്‍ ലഭിച്ച ഈ വിളവ്് മിക്കച്ചതാണന്ന്് ഗവേഷണകേന്ദ്രം മേധാവി ഡോ. ലീനകുമാരി പറഞ്ഞു. ഇവിടെ ആദ്യമായാണ് ശ്രേയസ് വിത്ത് കൃഷി ചെയ്യുന്നത്. ചുവന്ന നീളം കൂടിയ അരിയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ജ സലിം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ ഡി ശിവദാസന്‍, ആത്മ ഉദ്ദ്യോഗസ്ഥന്‍ ടി പി സജിമോന്‍, ഗ്രൂപ്പ് കണ്‍വീനര്‍ സീമഷിബു പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day