|    Dec 5 Mon, 2016 7:52 am

തമ്മിലടിച്ച് ഭരണ-പ്രതിപക്ഷം; ശക്തമായി ഇടപെടലുകള്‍ നടത്തി എസ്ഡിപിഐ

Published : 12th November 2016 | Posted By: SMR

കൊണ്ടോട്ടി: കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടില്‍  മതേതര വികസന മുന്നണി രൂപീകരിച്ച് ഭരണം നടത്തുന്ന കൊണ്ടോട്ടി നഗരസഭ ഒന്നാം വയസ്സിലേക്ക്.സിപിഎം,കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ 21 അംഗങ്ങളാണ് ഭരണത്തിലുളളത്. 18 അംഗങ്ങളോടെ മുസ്്‌ലിംലീഗും, ഒരംഗമായി എസ്ഡിപിഐ ഉം പ്രതിപക്ഷത്ത് ശക്തമായുണ്ട്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞടുപ്പ് സമയത്തുണ്ടായ യുഡിഎഫിലെ അനൈക്യമാണ് ഇടതുമുന്നണിയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്സിനെയും,ഒറ്റക്ക് മല്‍സരിക്കാന്‍ മുസ്‌ലിംലീഗിനെയും പ്രേരിപ്പിച്ചത്.എന്നാ ല്‍ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഒറ്റക്കെട്ടായെങ്കിലും നഗരസഭ ഭരണത്തില്‍ വേര്‍തിരിഞ്ഞു തന്നെയാണു നില്‍ക്കുന്നത്.പകലില്‍ സിപിഎമ്മുമായി ചേര്‍ന്നും രാത്രിയില്‍ സിപിഎമ്മിനെതിരേ പ്രതിഷേധ പ്രകടനം നടത്താനും  കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രംഗത്തുണ്ട്.   ജില്ലയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പുതുതായി ആരംഭിച്ച അഞ്ച് നഗരസഭകളില്‍ ഒന്നാണ് കൊണ്ടോട്ടി.കൊണ്ടോട്ടി,നെടിയിരുപ്പ് പഞ്ചായത്തുകള്‍ ചേര്‍ത്താണ് കൊണ്ടോട്ടി നഗരസഭ രൂപീകരിച്ചത്.നഗരസഭയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞുവന്നതാണ് കോണ്‍ഗ്രസ-ഇടതുമുന്നണി കൂട്ടുകെട്ടിലെ ഒരു വര്‍ഷത്തെ ഭരണനേട്ടമായി നഗരസഭ കാണുന്നത്.എന്നാല്‍ ഒരുവര്‍ഷത്തിനിടെ നടന്ന മുഴുവന്‍ കൗണ്‍സില്‍ യോഗത്തിലും ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റവും,പോര്‍വിളികളും കയ്യാങ്കളിയും നിത്യകാഴ്ചയാണ്. പശ്ചാത്തല വികസനത്തിനും സാമൂഹിക, സേവന മേഖലകള്‍ക്കും മുന്‍ഗണന നല്‍കിയാണ് 14.5 കോടി രൂപയുടെ നഗരസഭയുടെ ആദ്യ പദ്ധതിക്ക് അംഗീകരാമായത്.ജനപക്ഷവുമായ നിരവധി പദ്ധതികളാണ് നഗരസഭ ആരംഭിച്ചിരിക്കുന്നതെന്ന് ചെയര്‍മാന്‍ സികെ നാടിക്കുട്ടി പറഞ്ഞു.  നഗരസഭയില്‍ മുന്നണികള്‍ക്കിടയില്‍ അവസരോചിതമായി ഇടപെടാന്‍ എസ്ഡിപിഐ അംഗം വി അബ്ദുള്‍ ഹക്കീമിന് കഴിയുന്നുണ്ട്.കൊണ്ടോട്ടി വണ്‍വെ ട്രാഫിക്,ഖാസിയാരകം-ചീനിത്തോട് പാട്ടക്കരാര്‍,സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരിക,മുഴുവന്‍ സമയ ഡോക്ടറെ നിയമിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാനും,അത് വഴി പരിഹാരം കണ്ടെത്താനായുമായതായി അബ്ദുള്‍ ഹക്കീം പറഞ്ഞു.മുന്നണികള്‍ രാഷ്ട്രീയം മറന്നു പ്രവര്‍ത്തിക്കണമെന്നും അത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ക്ക് എസ്ഡിപിഐ മുന്നോട്ടവരുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day