|    Dec 3 Sat, 2016 11:13 pm
FLASH NEWS

തമിഴ് ദമ്പതികള്‍ക്ക് ഏഴര ലക്ഷം നഷ്ടപ്പെട്ട സംഭവം: പിന്നില്‍ ജാര്‍ഖണ്ഡ് സ്വദേശികളെന്ന് സൂചന

Published : 27th October 2016 | Posted By: SMR

നിലമ്പൂര്‍: തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ എടിഎം അക്കൗണ്ടുകളില്‍ നിന്നു ഏഴര ലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തിനു പിന്നില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള കവര്‍ച്ചാ സംഘമെന്നു സൂചന. പ്രതികളെകുറിച്ച് പോലിസിനു വിവരങ്ങള്‍ ലഭ്യമായി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി രഘുപതി (57), ഭാര്യ പാലക്കാട് സ്വദേശി ഗീതാകുമാരി (45) എന്നിവരുടെ പേരില്‍ നിലമ്പൂര്‍ ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ച 7,53,800 രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലായി രണ്ടു പേരുടെയും അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് എടിഎം വഴി കവര്‍ന്നത്. കോയമ്പത്തൂരിലെ മുരുകന്‍ തുണിമില്ലില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന രഘുപതിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. കഴിഞ്ഞ 19നായിരുന്നു ആദ്യ വിളി വന്നത്. കേരളത്തിലെ ഇന്ത്യന്‍ ബാങ്കില്‍ നിന്നാണെ ന്നും ബാങ്ക് എടിഎം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനാണെന്ന് വിളിക്കുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ബാങ്കില്‍ പോയി 500 രൂപ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് ഇവര്‍ 500 രൂപ വീതം പിന്‍വലിച്ചു. തിരിച്ച് വീട്ടിലെത്തിയ ശേഷം  വീണ്ടും ബാങ്കില്‍ നിന്നെന്ന് പറഞ്ഞു വിളിക്കുകയായിരുന്നു. 19നു ശേഷം മൂന്നു ദിവസങ്ങളിലായി രണ്ടുപേരുടെയും ബാങ്ക് അക്കൗണ്ടുകളിലുള്ള പണം 500 രൂപ മുതല്‍ 40, 000 രൂപവരെ അജ്ഞാത കേന്ദ്രത്തിലുള്ളവര്‍ പിന്‍വലിക്കുകയായിരുന്നു. പണം പിന്‍വലിക്കുമ്പോള്‍ വരുന്ന സന്ദേശം ഡിലിറ്റ് ചെ യ്യാന്‍ ആവശ്യപ്പെടുകയും ഫോണിലേക്കു വരുന്ന ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്താണ് വീണ്ടും പണം പിന്‍വലിച്ചത്. ശുദ്ധ തമിഴിലാണ് ഇവര്‍ സംസാരിച്ചിരുന്നത്്. 4,27,000 രൂപ രഘുപതിയുടെ അക്കൗണ്ടിലും 3,26,800 രൂപ ഗീതാകുമാരിയുടെ അക്കൗണ്ടിലും ഉണ്ടായിരുന്നു. നികുതി പ്രശ്‌നം ഒഴിവാക്കാനാണ് രണ്ട് അക്കൗണ്ടുകളിലായി പണം നിക്ഷേപിച്ചിരുന്നത്. എടിഎം കാര്‍ഡ് വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും പണം പി ന്‍വലിക്കാന്‍ സൗകര്യമാണെന്നു പറഞ്ഞും ബാങ്ക് എടിഎം കാര്‍ഡ് അനുവദിക്കുകയായിരുന്നുവെന്ന് ഗീതാകുമാരി പറഞ്ഞു. തട്ടിപ്പിനുപയോഗിച്ച കം പ്യൂട്ടര്‍ ശൃംഖലയും പരിശോധിക്കുന്നുണ്ട്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day