|    Dec 10 Sat, 2016 12:25 pm

തമിഴ്‌നാട്ടില്‍ വാഹനാപകടം: മൂന്ന് സഹോദരങ്ങള്‍ മരിച്ചു

Published : 22nd November 2016 | Posted By: SMR

കോയമ്പത്തൂര്‍/കാക്കനാട്: തമിഴ്‌നാട്ടിലെ കരൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് എറണാകുളം കാക്കനാട് ഇടച്ചിറ സ്വദേശികളായ സഹോദരനും സഹോദരിമാരും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ ഇളയ സഹോദരിയുടെ രണ്ട് മക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാക്കനാട് ഇടച്ചിറ അരിയിത്തുക്കുടി പരേതനായ പരീത് മകന്‍ അബൂബക്കര്‍ (55), ബക്കറിന്റെ സഹോദരിമാരായ കാക്കനാട് കുഴിക്കാട്ടുമൂല മലയില്‍ വീട്ടില്‍ അഷ്‌റഫിന്റെ ഭാര്യ ആസിയ (48), ഇടച്ചിറ മണ്ണാരത്ത് (അരയിടത്ത്) വീട്ടില്‍ പരേതനായ അബ്ദുര്‍റഹ്മാന്‍ ഭാര്യ നസീമ (45) എന്നിവരാണ് മരിച്ചത്.
നസീമയുടെ മക്കളായ മുഹമദ് ഷാഫി (24), തനൂജ (14) എന്നിവരെ ഗുരുതര പരിക്കോടെ തിരുച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാക്കനാട്ടു നിന്ന് നാഗൂര്‍ ദര്‍ഗയിലേക്ക് പോവുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം കരൂര്‍ കുളിത്തല ബൈപ്പാസ് റോഡില്‍വച്ചാണ് അപകടം. മണല്‍ കയറ്റിയ ലോറി മുന്നില്‍ പോവുകയായിരുന്ന കാളവണ്ടിയെ മറികടക്കുന്നതിനിടെ എതിരെയെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.  മൂന്നു പേരും സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹങ്ങള്‍ കരൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി. നാട്ടില്‍നിന്ന് ബന്ധുക്കള്‍ കരൂരിലേക്ക് തിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ നാട്ടിലത്തെിച്ച് ഖബറടക്കും. കോയമ്പത്തൂരില്‍ പള്ളിയില്‍ ഇമാം ആയ മുഹമ്മദ് ഷെരീഫിന്റെ നിക്കാഹിനു ശേഷം തിങ്കാളാഴ്ച പുലര്‍ച്ചെയാണ് കുടുംബാഗങ്ങള്‍ നാഗൂര്‍ ദര്‍ഗയിലേക്ക് പുറപ്പെട്ടത്. കാക്കനാട്ടിലെ ഓട്ടോറിക്ഷ െ്രെഡവറായ മാതൃസഹോദരന്‍ അബൂബക്കറാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ മരിച്ച ബക്കറിന്റ ഭാര്യ പാത്തു. മക്കള്‍: ഷെമീര്‍, ഷെമീന, ഷെജന. മരുമക്കള്‍: സമിത, ഹനീഫ, ഫിറോസ്. ആസിയയുടെ മക്കള്‍: അഷ്‌കര്‍, അനീഷ. മരുമക്കള്‍: നൗഫിയ, നിസാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day