|    Dec 11 Sun, 2016 3:47 am

തമിഴ്‌നാട്ടില്‍ നിന്നുമെത്തിച്ച 28 ലക്ഷം കമ്പംമെട്ട് പോലിസ് പിടികൂടി

Published : 24th November 2016 | Posted By: SMR

തൊടുപുഴ: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 28ലക്ഷം രൂപ കമ്പംമെട്ട് എസ്‌ഐ ഷനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് പിടികൂടി. ഇന്നലെ രാത്രി ഒന്‍പതിനു കമ്പംമെട്ട് അതിര്‍ത്തിയില്‍ പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. 500,1000 രൂപ നോട്ടുകളാണ് പിടിച്ചെടുത്തത്. പിക്ക്അപ്പ് വാഹനത്തില്‍ നിന്നും എലയ്ക്കാ ചാക്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്വദേശികളായ രണ്ടുപേരെ പോലിസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. പണം കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ചതിനു പിന്നില്‍ വന്‍മാഫിയ സംഘമെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.തമിഴ്‌നാട്ടില്‍ നിന്നും നാലു ചെക്കുപോസ്റ്റുകള്‍ കടന്നാണ് പണം കേരള അതിര്‍ത്തിയിലെത്തിയത്.സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക