|    Dec 10 Sat, 2016 8:07 pm

തമിഴ്‌നാട്ടില്‍ നിന്നും രേഖകളില്ലാതെ കടത്തിയ പത്ത് ലക്ഷം രൂപ പിടിച്ചു

Published : 17th November 2016 | Posted By: SMR

ചിറ്റൂര്‍: തമിഴ്‌നാട്ടില്‍ നിന്നും രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പത്തുലക്ഷം രൂപ പാലക്കാട് വിജിലന്‍സ് പിടികൂടി. അസാധുവാക്കിയ 1000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഈറോഡ് ഭവാനി സ്വദേശി പഴനി സാമി(23)യെ കസ്റ്റഡിയിലെടുത്തു.
തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ബസ്സുകളില്‍ കള്ളനോട്ട് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയില്‍ അത്തിക്കോട്ടിലായിരുന്നു വാഹനപരിശോധന. സേലത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന എ-വണ്‍ എന്ന ബസ്സിലായിരുന്നു പണം കടത്തിയിരുന്നത്. പാലക്കാട് വിജിലന്‍സ് സിഐ ദേവാനന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിക്കപ്പെട്ട പണം എറണാകുളത്തുള്ള ഒരു കമ്പനിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ള പഴനി സാമി മൊഴി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക