|    Dec 10 Sat, 2016 11:58 pm

തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് തൊഴിലാളികളെ കടത്തല്‍; പോലിസ് അന്വേഷണം ആരംഭിച്ചു

Published : 1st December 2016 | Posted By: SMR

പുതുക്കാട്: തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് തൊഴിലാളികളെ ലോറിയില്‍ കയറ്റികൊണ്ടുവന്ന സംഭവത്തെകുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി  എഴുപതോളം പേരെ  കുത്തിനിറച്ച് സേലത്ത് നിന്ന് അങ്കമാലിയിലേക്ക് വന്നിരുന്ന ലോറി പിടികൂടിയിരുന്നു.  യാതൊരു വിധ രേഖകള്‍  ഇല്ലാതെയാണ് തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിപ്പെടുന്നത്. ചരക്ക് ലോറികളില്‍ തൊഴിലാളികളെ കുത്തിനിറച്ച് കൊണ്ടുവരുന്നതിനു പിന്നില്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയവും പോലിസിനുണ്ട്. തൊഴിലാളികളെ കൊണ്ടുവരുന്ന ലോറികള്‍ സംസ്ഥാനതിര്‍ത്തിയിലുള്ള ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്താതെയാണ് കടത്തിവിടുന്നത്. ദിവസകൂലിക്കായി പണിയെടുക്കാന്‍ സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനായി സ്‌പോണ്‍സര്‍മാര്‍ ചമഞ്ഞ് എത്തുന്നവരും നിരവധിയാണ്. തമിഴ്‌നാട്ടില്‍ ഇവര്‍ക്ക് കിട്ടുന്ന കൂലിയുടെ മൂന്നിരട്ടി കിട്ടുന്നതാണ് ഇവര്‍ കൂട്ടത്തോടെ കേരളത്തിലേക്ക് ചേക്കാറാന്‍ കാരണം. തിരിച്ചറിയല്‍ രേഖ പോലുമില്ലാതെ എത്തുന്ന തൊഴിലാളികള്‍ പോലിസിന് തലവേദനയായിരിക്കുകയാണ്. ഇത്തരത്തില്‍ കേരളത്തിലെത്തുന്ന തൊഴിലാളികള്‍ താമസ സൗകര്യവും ഭക്ഷണവുമില്ലാതെ പീടികത്തിണ്ണയില്‍ അഭയം തേടേണ്ട സ്ഥിതിയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക