|    Dec 9 Fri, 2016 5:27 am
FLASH NEWS

തബൂക്കില്‍ 10,000 വര്‍ഷം മുമ്പുള്ള കെട്ടിടാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നു

Published : 25th October 2016 | Posted By: SMR

തബൂക്ക്: സൗദിയില്‍ 10,000 വര്‍ഷം മുമ്പുണ്ടായിരുന്ന കെട്ടിടത്തിന്റെ ശേഷിപ്പുകളെക്കുറിച്ച് ബ്രിട്ടനിലെ യോര്‍ക് സര്‍വകലാശാല പുരാവസ്തുവിഭാഗം ഗവേഷകര്‍ പഠനം നടത്തുന്നു. തബൂക്കിലും സൗദിയിലെ മറ്റു സ്ഥലങ്ങളിലും കണ്ടെത്തിയ പുരാവസ്തുക്കള്‍ അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ലബോറട്ടറികളില്‍ പരിശോധന നടത്തി.
ഇസ്‌ലാമിനു മുമ്പുള്ള വിവിധ കാലഘട്ടങ്ങളിലെ പല വസ്തുക്കളും സൗദിയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മക്കയിലും മദീനയിലും കണ്ടെത്തിയിട്ടുണ്ടെന്ന് പുരാവസ്തു ഗവേഷകന്‍ പ്രഫ. അബ്ദുറഹ്മാന്‍ ത്വയ്യിബ് അല്‍ അന്‍സാരി പറഞ്ഞു. അഞ്ച് മീറ്റര്‍ ഉയരത്തില്‍ ഭിത്തികളുള്ള ഈ കെട്ടിടാവശിഷ്ടം ലോകത്തിലെ തന്നെ അപൂര്‍വം കെട്ടിടങ്ങളില്‍പെട്ടതാണ്. ക്രിസ്തുവിന് 8,000 വര്‍ഷം മുമ്പുള്ള ഭവനങ്ങളുടെ രീതിയിലാണ് ഇതുള്ളത്. ഭിത്തികള്‍ക്ക് 30 മുതല്‍ 40 സെന്റിമീറ്റര്‍ വരെ വീതിയുണ്ട്. കെട്ടിടങ്ങളുടെ രീതികളും സംസ്‌കാരങ്ങളും രൂപപ്പെട്ടുവന്നതെങ്ങനെയെന്നു വ്യക്തമാക്കുന്നതാണിവ.
ആദിമമനുഷ്യര്‍ അറേബ്യന്‍ ഉപദ്വീപില്‍ വസിച്ചിരുന്നുവെന്ന് ചില പഠനങ്ങള്‍ വിശദീകരിക്കുന്നു. രണ്ടുലക്ഷം വര്‍ഷം മുമ്പ് തന്നെ ഈ ദ്വീപില്‍ ജനവാസമുണ്ടായിരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day