|    Dec 11 Sun, 2016 7:42 am

തബലിസ്റ്റ് ഇബ്രാഹീം കുട്ടി അന്തരിച്ചു

Published : 9th November 2016 | Posted By: SMR

പൊന്നാനി: എം എസ് ബാബുരാജിന്റെ അനശ്വര ഗാനങ്ങള്‍ക്ക് തബലയില്‍ വിസ്മയ താളം തീര്‍ത്ത തബലിസ്റ്റ് ഇബ്രാഹീം കുട്ടി(70) അന്തരിച്ചു. ഇന്നലെ വൈകീട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എം എസ് ബാബുരാജിനു വേണ്ടി സ്വദേശത്തും വിദേശത്തും നിരവധി വേദികളില്‍ ഇബ്രാഹീംകുട്ടി താളമിട്ടിട്ടുണ്ട്. തമിഴ് സംഗീത സംവിധായകന്‍ മഹാദേവനുവേണ്ടിയും ഇബ്രാഹിംകുട്ടി തബല വായിച്ചിട്ടുണ്ട്. പൊന്നാനിയിലെ ജനകീയ കലാസമിതിയിലൂടെയാണ് ഇബ്രാഹീംകുട്ടി സംഗീത സപര്യ ആരംഭിക്കുന്നത്. പൊന്നാനിയുടെ സംഗീത ചരിത്രത്തിലെ അവസാന കണ്ണികളില്‍ ഒരാളെയാണ് ഇബ്രാഹീം കുട്ടിയുടെ മരണത്തോടെ നഷ്ടമായത്. സംഗീതത്തിനു പുറമേ അറേബ്യന്‍ കാലിഗ്രാഫിയിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പൊന്നാനിയിലെ പുരാതന തറവാടുകളിലും പള്ളികളിലുമുണ്ട്. ഭാര്യ താഹിറയും പാട്ടുകാരിയാണ്.  മക്കള്‍: ഇസ്മായില്‍, അബൂബക്കര്‍ ഷംനാസ്, ഫാത്തിമ്മ ഷംലി. ഇസ്മയിലും ഷംലിയും ഗായകരും ഷംനാസ്  പിതാവിന്റെ വഴിയില്‍ തബലിസ്റ്റുമാണ്. പൊന്നാനിയിലെ സാംസ്‌കാരിക കൂട്ടായ്മ സഹൃദയ സംഘം ഒരുമാസം മുമ്പ് ഇബ്രാഹിംകുട്ടിയെ ആദരിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക