|    Dec 4 Sun, 2016 3:45 pm

തന്റെ ജാതിയും മതവും മറ്റൊരാളുടെ വിഷയമല്ലെന്ന് ചീഫ്ജസ്റ്റിസ് ഠാക്കൂര്‍

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: തന്റെ ജാതിയും മതവും ഒരിക്കലും മറ്റൊരാളുടെ വിഷയമല്ലെന്നും ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. ദൈവവും മനുഷ്യനുമായുള്ള ബന്ധം അങ്ങേയറ്റം വ്യക്തിപരമാണ്. അതില്‍ ബാഹ്യ ഇടപെടലുകള്‍ അനാവശ്യമാണെന്നും സുപ്രിംകോടതി ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു.
സൊരാഷ്ട്രിയനിസത്തിലെ ആധുനിക കാല ജീവിതവും ആന്തരിക അഗ്‌നിയും വിശ്വാസവും തിരഞ്ഞെടുപ്പും എന്ന നരിമാന്റെ പുസ്തകത്തില്‍ മതവിശ്വാസത്തിന്റെ പേരിലുണ്ടായ നാശങ്ങളും കൊലപാതകങ്ങളുമാണ് വിഷയം.
സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ ഒരേ വഴിയിലേക്കും ഏക ദൈവത്തിലേക്കും നയിക്കുകയും അത് ലോകത്തിന് സമാധാനവും അഭിവൃദ്ധിയും നല്‍കുകയും ചെയ്യും. ആ നിലയ്ക്ക് ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്റെ പുസ്തകം മുതല്‍ക്കൂട്ടാണെന്നും ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day