|    Dec 4 Sun, 2016 7:44 pm

തന്നെ തോല്‍പ്പിച്ചത് എഫ്ബിഐ മേധാവിഎന്ന് ഹിലരി

Published : 14th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ തന്റെ പരാജയത്തിനു കാരണം എഫ്ബിഐ ആണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റണ്‍. ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് അവസാനനിമിഷത്തില്‍ എഫ്ബിഐ മേധാവി ജെയിംസ് കോമി അന്വേഷണത്തിന് ഉത്തരവിട്ടതോടെ തനിക്കുണ്ടായിരുന്ന മുന്‍തൂക്കം അട്ടിമറിക്കപ്പെട്ടു. ട്രംപിന് ഈ അവസരം നന്നായി ഉപയോഗപ്പെടുത്താനും സാധിച്ചു. അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഹിലരി തെറ്റുകാരിയല്ലെന്നും പിന്നീട് കോമി വ്യക്തമാക്കിയിരുന്നു. പക്ഷേ, ട്രംപിന്റെ പ്രചാരണങ്ങള്‍ക്ക് ഈ വേളയില്‍ വോട്ടുകള്‍ തനിക്കെതിരെയാക്കിത്തീര്‍ക്കാന്‍ സാധിച്ചുവെന്ന് ഹിലരി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day