|    Dec 11 Sun, 2016 1:32 pm
FLASH NEWS

തനിക്ക് ലഭിച്ച അംഗീകാരമാണ് സര്‍ക്കാര്‍ ഏറ്റുവാങ്ങിയ പുരസ്‌കാരം:ടിപി സെന്‍കുമാര്‍

Published : 6th November 2016 | Posted By: mi.ptk

tp-senkumar

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിന് കേരളത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം തനിക്കും ടീമംഗങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണെന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. ജനങ്ങള്‍ക്കൊപ്പം നിന്നാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നിട്ടും പൊലീസ് മേധാവി സ്ഥാനത്തുനിന്നും തന്നെ മാറ്റി. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റുവാങ്ങിയ പുരസ്‌കാരമെന്നും ടി.പി. സെന്‍കുമാര്‍ പറഞ്ഞു.2015-16 വര്‍ഷത്തെ പുരസ്‌കാരമാണ് ലഭിച്ചത്. കൊലപാതകങ്ങളും മറ്റ് അക്രമ സംഭവങ്ങളും ഏറ്റവും കുറവ് ഉണ്ടായിരുന്ന കാലഘട്ടം ഇതായിരുന്നു.
സത്യസന്ധമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം പൊലീസിന് ലഭിക്കണമെന്നും ക്രൂശിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടെങ്കിലേ പോലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 484 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക