|    Dec 9 Fri, 2016 3:07 pm
FLASH NEWS

തദ്ദേശ വിളകള്‍ക്കു മുന്‍ഗണന നല്‍കണം: മുഖ്യമന്ത്രി

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷിക മേഖലയുടെ വികസനത്തിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തദ്ദേശ വിളകളുടെ ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക സര്‍വകലാശാലകള്‍ നടത്തുന്ന ഗവേഷണങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുന്നതായിരിക്കണം. വിളകളുടെയും വിത്തുകളുടെയും സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായിരിക്കാനും വിഷംചേര്‍ന്ന വിളകള്‍ സംസ്ഥാനത്തു വിതരണം ചെയ്യപ്പെടാതിരിക്കാനും കര്‍ശന നടപടികള്‍ വേണം. കാര്‍ഷികോല്‍പന്നങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കാന്‍ ശീതീകരിച്ച സ്റ്റോറേജ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പട്ടികവര്‍ഗ മേഖലകളിലെ കൃഷി പ്രോല്‍സാഹിപ്പിക്കപ്പെടണം. നൂതന രീതിയിലുള്ള ജലസേചന മാര്‍ഗങ്ങളും സാങ്കേതികവിദ്യകളും സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുകളില്‍ നിലവിലെ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങളില്‍ വ്യക്തത വേണമെന്നും കൃഷിഭൂമികള്‍ തരിശിടാന്‍ അനുവദിക്കരുതെന്നും കാര്‍ഷിക കര്‍മസേനകളുടെ പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ ഡോ. വി കെ രാമചന്ദ്രന്‍, കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ഡോ. രാജു നാരായണസ്വാമി, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day