|    Dec 4 Sun, 2016 7:26 am
FLASH NEWS

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യമൊരുക്കും

Published : 28th October 2016 | Posted By: SMR

പത്തനംതിട്ട: ജില്ലയിലെ ശബരിമല ഇടത്താവളങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യമൊരുക്കും. കുടിവെള്ളം, വെളിച്ചം, ടോയ്‌ലറ്റ് സംവിധാനങ്ങള്‍ക്കാവശ്യമായ ക്രമീകരണം ഉടന്‍ ഒരുക്കും. ജില്ലയിലെ 11 പഞ്ചായത്തുകളിലും പന്തളം, പത്തനംതിട്ട നഗരസഭകളിലുമാണ് ഇടത്താവളങ്ങളുള്ളത്. ശബരിമല പാതയിലെ കടവുകളില്‍ വെളിച്ചത്തിനും ആഴം ഉള്‍പ്പടെ രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കുന്നതിനും നടപടിയുണ്ടാവും. ഇറിഗേഷന്‍ വകുപ്പ് ആഴം നിശ്ചയിച്ചു നല്‍കും. കടവുകളില്‍ ലൈഫ് ഗാര്‍ഡിനെ നിയോഗിക്കും. ചെറുകോല്‍ പഞ്ചായത്തിലെ പേരൂച്ചാല്‍ കടവിന്റെ തിട്ട ഇടിഞ്ഞ സാഹചര്യത്തില്‍ അറ്റകുറ്റപ്പണി സാധ്യമായില്ലെങ്കില്‍ കടവ് അടയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളും യോഗം വിലയിരുത്തി. ഭക്ഷണശാലകളിലും ശക്തമായ നിരീക്ഷണം നടത്തും. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. യോഗത്തില്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ജി ബാബു സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day