|    Dec 3 Sat, 2016 12:15 pm
FLASH NEWS

തട്ടിക്കൊണ്ടുപോയി മര്‍ദനം: മരട് വൈസ് ചെയര്‍മാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Published : 8th November 2016 | Posted By: SMR

കൊച്ചി: നെട്ടൂര്‍ സ്വദേശി എ എം ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി മര്‍ദിച്ച  കേസിലെ ഒന്നാംപ്രതിയും മരട് നഗരസഭാ വൈസ് ചെയര്‍മാനുമായ ആന്റണി ആശാന്‍പറമ്പില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
2013 ജനുവരി 14നു നടന്നുവെന്നാരോപിക്കുന്ന സംഭവത്തില്‍ 2016—ലാണു ഷുക്കൂര്‍ പരാതിയുയര്‍ത്തിയത്. ഇനി നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇപ്പോള്‍ മറ്റ് കേസുകളില്‍ പ്രതികളായ തമ്പിയും ഷുക്കൂറും തനിക്കെതിരേ ഇത്തരത്തില്‍ കേസ് നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ തനിക്കു മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആന്റണി ആശാന്‍പറമ്പില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
കുറ്റകരമായ ഗൂഢാലോചന, അന്യായമായി തടങ്കലില്‍ വയ്ക്കുക, തട്ടിക്കൊണ്ടുപോവുക, വധഭീഷണി, മര്‍ദനം, ആയുധനിയമം എന്നീ കുറ്റങ്ങളാണ് പോലിസ് ആന്റണി ആശാന്‍പറമ്പിലിനെതിരേ ചുമത്തിയിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day