|    Dec 3 Sat, 2016 11:10 pm
FLASH NEWS

തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഭവം: ഗുണ്ടാ നേതാക്കള്‍ അറസ്റ്റില്‍

Published : 23rd November 2016 | Posted By: SMR

കൊച്ചി: മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍, കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ നെട്ടൂര്‍ സ്വദേശിയായ എ എം ഷുക്കൂറിനെ തിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ ഗുണ്ടാസംഘാംഗങ്ങളെ കൊച്ചി സിറ്റി പോലിസ് ടാസ്‌ക് ഫോഴ്‌സ് അറസ്റ്റു ചെയ്തു.
കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ നസീര്‍ എന്ന ഭായി നസീര്‍(40), കുണ്ടന്നൂര്‍ തമ്പി(48) എന്നിവരും സംഘാംഗങ്ങളായ പ്രവീണ്‍ എന്ന മുണ്ടംവേലി പ്രവീണ്‍(31), പ്രജീഷ്(32), ഫോര്‍ുകൊച്ചി വെളി നിസ്‌കന്‍ എന്ന ടിന്റു(28)എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ ഷുക്കൂറിനെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന വീില്‍വച്ച്  പ്രതികളായ ആന്റണി ആശാന്‍പറമ്പിലും ജിന്‍സണ്‍ പീറ്ററും ഗുണ്ടകളും ചേര്‍ന്നാണ് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ചതെന്ന് പോലിസ് പറഞ്ഞു.സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെവരാണ് പ്രതികള്‍. ഭായി നസീര്‍, തമ്പി, പ്രവീണ്‍ എന്നിവര്‍ ഗുണ്ടാനിയമപ്രകാരം തടങ്കലില്‍ കഴിഞ്ഞിുണ്ട്. ഒളിവില്‍ കഴിഞ്ഞുവരുന്ന ആന്റണി ആശാന്‍പറമ്പില്‍, ജിന്‍സണ്‍ പീറ്റര്‍ എന്നിവരെയും കേസില്‍ ഉള്‍പ്പെ മറ്റു പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് പറഞ്ഞു.  അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. ഈ കേസില്‍ ഇതുവരെ 11 പ്രതികളെ അറസ്റ്റു ചെയ്തിുണ്ട്. അതിനിടയില്‍ ആന്റണി ആശാന്‍പറമ്പിലും ജിന്‍സന്‍ പീറ്ററും  സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.   ഇരുവരും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day