|    Dec 9 Fri, 2016 1:13 pm

തടവുശിക്ഷ അനുഭവിക്കുന്നത് 65 വനിതകള്‍

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ 65 വനിതകള്‍ തടവുശിക്ഷ അനുഭവിച്ചു വരുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവര്‍ക്ക് പരോളിന് പ്രത്യേക പരിഗണനയില്ല. എന്നാല്‍ ശിക്ഷാ കാലാവധി കുറച്ചുനല്‍കുന്നതിനു പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. വനിതാ തടവുകാരുടെ കേസുകള്‍ ശിക്ഷയിളവുള്‍പ്പെടെ ഏഴുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ മോചനത്തിന് പരിഗണിക്കും. എന്നാല്‍ പുരുഷ തടവുകാര്‍ക്കിത് ഇളവുള്‍പ്പെടെ 10 വര്‍ഷമാണ്. ജീവപര്യന്തം തടവ് ഒഴികെയുള്ള ഒരുവര്‍ഷത്തില്‍ കൂടുതല്‍ കാലയളവിലേക്ക് ശിക്ഷിക്കപ്പെട്ട സ്ഥിരം കുറ്റവാളികളല്ലാത്ത വനിതാ തടവുകാരെ യഥാര്‍ഥ ശിക്ഷയുടെ പകുതിയോ ഏഴു വര്‍ഷമോ ഏതാണോ കുറവെന്ന വ്യവസ്ഥയില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day