|    Dec 3 Sat, 2016 7:13 pm
FLASH NEWS

തകര്‍ന്ന നടപ്പാലം പുനര്‍നിര്‍മിച്ചില്ല;കടലാസ് തോണിയിറക്കി പ്രതിഷേധം

Published : 24th November 2016 | Posted By: SMR

പൊന്നാനി: കടവനാടിനെയും പള്ളിപ്പിടിയെയും ബന്ധിപ്പിക്കുന്ന കനോലി കനാലിന് കുറുകെയുള്ള കോളക്കാടന്‍ പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുന്നതിലും സുരക്ഷ മാനദണ്ഡം പാലിക്കാതെ തുടരുന്ന കടത്തുസര്‍വീസിലും പ്രധിഷേധിച്ച്  പ്രതിപക്ഷം കനാലില്‍ കടലാസ് തോണിയിറക്കി പ്രതിഷേധ  സമരം നടത്തി. കടവനാടിനെ പൊന്നാനിയോട് ബന്ധിപ്പിക്കുന്ന കോളക്കോടന്‍ പാലം തകര്‍ന്നു ഒരു മാസം പിന്നിട്ടിട്ടും പുനര്‍നിര്‍മാണം തുടങ്ങുന്നതിനു നടപടി സ്വീകരിക്കാത്തതിലും കടത്ത് വള്ളം മറിഞ്ഞ് വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ അപകടത്തില്‍ പെട്ടതില്‍ ആശങ്ക രേഖപ്പെടുത്തിയുമാണ്  നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തിയത്.പോലിസ് സ്റ്റേഷന്‍ പരിസരത്തു നിന്ന് പ്രകടനമായി എത്തിയ കൗണ്‍സിലര്‍മാര്‍ നഗരസഭയുടെ കടലാസ് വികസനങ്ങളെ  പ്രതീകാത്മകമായി പ്രതിഷേധിച്ചാണ് കടലാസ് തോണി കനോലി കനാലില്‍ ഒഴുക്കി പ്രതിഷേധിച്ചത്. പ്രദേശവാസികളുടെ ജീവന് പുല്ലുവില പോലും കല്‍പ്പിക്കാത്ത ഭരണ സമിതിയുടെ നിരുത്തരവാദപരമായ നടപടിയില്‍ ശക്തമായ പ്രതിഷേധം ഇനിയും ഇക്കാര്യത്തില്‍ നേരിടേണ്ടി വരുമെന്നും ഭരണ സമിതു ഇക്കാര്യക്കലുള്ള നിസ്സംഗത കടവനാട് പ്രദേശത്തുകാരോടുള്ള വെല്ലുവിളിയാണെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് എം പി നിസ്സാര്‍ വ്യകതമാക്കി. കൗന്‍സിലര്‍മാരായ വി ചന്ദ്ര വല്ലി, എന്‍ഫസലുറഹ്മാന്‍, സി ഗംഗാധരന്‍, ഉണ്ണ കൃഷ്ണന്‍ പൊന്നാനി, ആയിഷഅബ്ദു,യുഡിഎഫ് നേതാക്കളായ പി ടി അലി, കെ പി അബ്ദുല്‍ ജബ്ബാര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day