|    Dec 4 Sun, 2016 3:21 am
FLASH NEWS

തകര്‍ത്തുപെയ്ത തുലാമഴയില്‍ തൊടുപുഴ വെള്ളത്തിലായി

Published : 31st October 2016 | Posted By: SMR

തൊടുപുഴ: കടുത്ത ചൂടിന് ആശ്വാസമായി ജില്ലയില്‍ ഇന്നലെ തുലാമഴയെത്തി. മഴ കനത്തതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി.തൊടുപുഴ റോട്ടറി ജങ്ഷന്‍,സമീപത്തെ ബിവറേജ്,കല്ല്യാണ്‍ സില്‍ക്‌സിന്റെ മുന്‍വശം, മാര്‍ക്കറ്റ് റോഡ് തുടങ്ങി ടൗണിലെ പ്രധാന കേന്ദ്രങ്ങളെല്ലാം തന്നെ വെള്ളക്കെട്ടിലായി.ഈ ഭാഗത്തെ ഓടകളും കലുങ്കുകളും മൂടിയതും മറ്റുമാണ് വെള്ളക്കെട്ടിനു കാരണം.വെള്ളം ഉയര്‍ന്നതോടെ ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.ഓടയിലെ തടസങ്ങള്‍ നീക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും നഗരസഭ സ്വീകരിച്ചിട്ടില്ല. ഇന്നലെ വൈകിട്ട് ഇടിയോടൊപ്പം എത്തിയ മഴ വൈകിട്ട് അഞ്ച് മുതലാണ് ആരംഭിച്ചത്.ജില്ലയിലെമ്പാടും ശക്തമായ മഴയാണ് ലഭിച്ചത്.മണിക്കൂറുകള്‍ നീണ്ട് നിന്ന് മഴ 6 മണിയോടെയാണ് ശക്തമായത്.ഈ മാസം ആദ്യവാരം മൂന്ന് ദിവസത്തോളം ജില്ലയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.ജില്ലയിലെ വിവിധ ഡാമുകളില്‍ ഈ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.എന്നാല്‍ പിന്നീട് മഴ ജില്ലയില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നത് വൈദ്യുതികുടിവെള്ള വിതരണത്തെ സാരമായി ബാധിച്ചിരുന്നു. തുലാമാസം പാതി പിന്നിട്ടപ്പോള്‍ മഴയെത്തിയത് ഏറെ പ്രതീക്ഷയോടെയാണ് ജില്ലയിലെ ജനങ്ങള്‍ നോക്കി കാണുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day