|    Dec 9 Fri, 2016 5:32 am
FLASH NEWS

ഡ്രൈവറെ മര്‍ദ്ദിച്ച് ഓട്ടോറിക്ഷയും പണവും തട്ടിയെടുത്തു; നാലുപേര്‍ക്കെതിരെ കേസെടുത്തു

Published : 9th November 2016 | Posted By: SMR

നെടുമങ്ങാട്: ഓട്ടോറിക്ഷ വിളിച്ചുകൊണ്ടുപോയി നാല്‍വര്‍ സംഘം ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് റബര്‍ തോട്ടത്തില്‍ തള്ളി ഓട്ടോയും മൊബൈലും 3000 ഓളം രൂപയും തട്ടിയെടുത്ത് കടന്നതായി കേസ്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ആനാട് നെട്ടറക്കോണം താളിക്കമുകള്‍ അരുണ്‍ ഭവനില്‍ ബ്രിജിരാജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മണിയന്‍കോട് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന അബ്ദുല്‍കലാം എന്നുവിളിക്കുന്ന വിഷ്ണു, പുലിപ്പാറ സ്വദേശി പാറ രതീഷ്, കരിങ്കട മുനീര്‍, സ്റ്റമ്പര്‍ എന്നു വിളിക്കുന്ന അനീഷ് എന്നിവരെ പ്രതികളാക്കി കേസ് എടുത്തതായി വലിയമല പോലിസ് അറിയിച്ചു. കഴിഞ്ഞ ആറിന് വൈകിട്ട് മൂന്നോടെ ബൈക്കിലത്തെിയ നാല്‍വര്‍സംഘം തറട്ടയില്‍ നിന്നും ഓട്ടോ വിളിച്ചുകൊണ്ടുപോയി കരിപ്പൂര് സ്‌കൂളിന് പിന്നില്‍ ഖാദിബോര്‍ഡിന് സമീപം റബര്‍ തോട്ടത്തില്‍ എത്തിയപ്പോള്‍ ഓട്ടോറിക്ഷ നിറുത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഓട്ടോറിക്ഷയുടെ താക്കോല്‍ ആവശ്യപ്പെട്ട് ഡ്രൈവറെ ആക്രമിച്ച് തള്ളി ഓട്ടോയുമായി കടക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ക്രൂരമര്‍ദ്ദനമേറ്റ് അവശനായ ബ്രിജിരാജ് സമീപത്തെ വീട്ടിലെത്തി വിവരം പറഞ്ഞതോടെ നാട്ടുകാര്‍ ചേര്‍ന്ന് വലിയമല പോലിസിനെ അറിയിക്കുകയായിരുന്നു. പോലിസെത്തി മറ്റൊരു ഓട്ടോ വിളിച്ചുവരുത്തിയാണ് ബ്രിജിരാജിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day