|    Dec 10 Sat, 2016 12:49 am
FLASH NEWS

ഡ്രൈവര്‍ നിയമനം; മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു

Published : 22nd November 2016 | Posted By: SMR

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിലെ ഡ്രൈവര്‍ നിയമനം അംഗീകരിക്കാനുള്ള ഭരണസമിതി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. 17നു നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയ ആളെ നിയമിക്കുന്നതിനായി ഇന്നലെ രാവിലെ 10.30ഓടെ ഭരണസമിതി യോഗം ചേര്‍ന്നു. കൂടുതല്‍ മാര്‍ക്ക് നേടിയ മൊയ്തു കാസിമിനെ നിയമിക്കുന്ന കാര്യം പ്രസിഡന്റ് പ്രീത രാമന്‍ അറിയിച്ചത് യുഡിഎഫിലെ എട്ടുപേരും സിപിഎമ്മിലെ ഡാനിയേല്‍ ജോര്‍ജും അംഗീകരിച്ചു. ഇതോടെയാണ് എല്‍ഡിഎഫിലെ ബാക്കി നാലംഗങ്ങള്‍ നിയമനത്തില്‍ അഴിമതിയാരോപിച്ച് സെക്രട്ടറി എ കരീമിനെ തടഞ്ഞുവച്ചത്. ഡ്രൈവര്‍ നിയമന ബോര്‍ഡില്‍ കാസിമിന് അനുകൂലമായി മാര്‍ക്ക് രേഖപ്പെടുത്തിയ സിപിഐയിലെ ദിനേശ് ബാബുവും സമരത്തില്‍ പങ്കെടുത്തു. ഇതിനിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സെക്രട്ടറിയെ പോലിസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടറി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫയല്‍ വീട്ടില്‍ കൊണ്ടുപോയി മാര്‍ക്ക് കൂടുതല്‍ നല്‍കി ഭരണപക്ഷം തീരുമാനിച്ചയാളെ നിയമിക്കാന്‍ കൂട്ടുനിന്നെന്നു പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നിയമന നടപടികള്‍ നടന്നതെന്നും സെക്രട്ടറി നിയമപ്രകാരമുള്ള നടപടികളേ സ്വീകരിച്ചിട്ടുള്ളൂ എന്നും ബോധ്യപ്പെട്ടതിനാലാണ് സമരത്തില്‍ നിന്നു വിട്ടുനിന്നതെന്ന് ഡാനിയേല്‍ ജോര്‍ജ് പറഞ്ഞു. നിയമനത്തെച്ചൊല്ലി സേവ് കോണ്‍ഗ്രസ്സും വരുംദിവസങ്ങളില്‍ രംഗത്തുവരുമെന്നാണ് സൂചന. എന്തായാലും പുതിയ നിയമനവും നിയമക്കുരുക്കിലേക്ക് നീങ്ങും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day