|    Dec 6 Tue, 2016 8:24 am
FLASH NEWS

ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബയ്, ഷാര്‍ജ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു

Published : 31st October 2016 | Posted By: mi.ptk

drone

ദുബയ്:  വ്യാമയാന പാതക്ക്  മുകളില്‍ ഡ്രോണ്‍ കണ്ടെത്തിയതിന് തുടര്‍ന്ന് ദുബയ് ഷാര്‍ജ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. വിമാനത്താവളത്തില്‍ ഇറങ്ങേണ്ടുന്ന 22 വിമാനങ്ങള്‍ ജബല്‍ അലി വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിടുകയായിരുന്നു. ഷാര്‍ജ വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന 8 വിമാനങ്ങളും തിരിച്ച് വിട്ടിരുന്നു. ദുബയ് വിമാനത്താവളം രാത്രി 7.25 മുതല്‍ 8.45 വരെ അടച്ചിടുകയായിരുന്നു. രാത്രി 8 മണിക്ക് അടച്ച ഷാര്‍ജ റണ്‍വേ 1 മണിക്കൂറിന് ശേഷമാണ് തുറന്നത്. വിമാനത്താവളത്തിനും വ്യാമയാന പാതക്കും 5 കിലോ മീറ്റര്‍ സമീപം ഡ്രോണ്‍ പറത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദുബയ് വിമാനത്താവളത്തില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ അടച്ചിട്ടത് കാരണം 37 ലക്ഷം ദിര്‍ഹം നഷ്ടം രേഖപ്പെടുത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day