|    Dec 9 Fri, 2016 8:55 pm
FLASH NEWS

ഡോ. ഗോപാലകൃഷ്ണന്റെ മോശം പരാമര്‍ശം: പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്

Published : 21st October 2016 | Posted By: SMR

കുന്നംകുളം: മലപ്പുറത്തെ സ്ത്രീകളെ കുറിച്ച് മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയ ഡോ. ഗോപാലകൃഷ്ണന്‍ നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ചും, സാമ്പത്തിക സ്രോതസുകളെ കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ കുന്നംകുളം പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കേച്ചേരിയില്‍ ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സ്ഥാപനത്തെകുറിച്ചും പോലിസ് അന്വേഷണം നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ നിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ഡിവൈഎസ്പി ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ചിത്രകാരന്‍ ശോബിന്‍ ബാലകൃഷ്ണന്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. വി ആര്‍ അനൂപ്, സിജോ ജോസ്, യദുകൃഷ്ണന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day