|    Dec 5 Mon, 2016 8:02 pm
FLASH NEWS

ഡോളറിനെതിരേ രൂപയുടെ മൂല്യം കൂപ്പുകുത്തി

Published : 19th November 2016 | Posted By: SMR

മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏറ്റവും വലിയ ഇടിവു രേഖപ്പെടുത്തി. രൂപ 31 പൈസ ഇടിഞ്ഞ് ഡോളറിനെതിരേ 68.13ല്‍ എത്തിനില്‍ക്കുകയാണ്. ഡോളര്‍ കരുത്താര്‍ജിക്കുന്നതോടെ ഏഷ്യന്‍ ഓഹരിസൂചികകള്‍ നഷ്ടത്തിലായി.
ഡോണള്‍ഡ് ട്രംപ് വിജയിച്ചതോടെ പണപ്പെരുപ്പ നിരക്കുകള്‍ കൂടിയേക്കുമെന്നാണ് യുഎസ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.
യുഎസ് ഫെഡറല്‍ റിസര്‍വ് സിസ്റ്റം പലിശനിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന സൂചനയാണ് ഡോളര്‍ കരുത്താര്‍ജിക്കാന്‍ കാരണമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day