|    Dec 9 Fri, 2016 3:10 pm
FLASH NEWS

ഡോക്ടര്‍മാരുടെ സമരം ബുധനാഴ്ച്ച

Published : 15th November 2016 | Posted By: Navas Ali kn

strike

തിരുവനന്തപുരം: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച്ച സമരം നടത്തുന്നു. അസോസിയേഷന്റെ ദേശീയ തലത്തിലുള്ള 30 ശാഖകളും 1765 പ്രാദേശിക ശാഖകളും രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ജില്ലാ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും ധര്‍ണ നടത്തും. ഇന്ത്യന്‍ മെഡിക്കല്‍ മേഖല നേരിടുന്ന അതീവ ഗുരുതര പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുകയാണ് ധര്‍ണ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day