|    Dec 8 Thu, 2016 1:43 am
FLASH NEWS

ഡേ കെയറില്‍ വിട്ട പിഞ്ചുബാലന്‍ പെരിയാറില്‍ മരിച്ച നിലയില്‍

Published : 3rd November 2016 | Posted By: SMR

ഏലൂര്‍ (എറണാകുളം): ഡേ കെയറില്‍ മാതാപിതാക്കള്‍ ഏല്‍പ്പിച്ച രണ്ടുവയസ്സുകാരനെ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ കൈന്റിക്കരയില്‍ രാജേഷ്-രശ്മി ദമ്പതികളുടെ മകന്‍ ആദവ്(അമ്പാടി)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ഏലൂര്‍ കുറ്റിക്കാട്ടുകര-കൈന്റിക്കര കടവിലാണ് അപകടം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചതിനെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് സിഐയുടെ നേതൃത്വത്തില്‍ പോലിസ് ഡേ കെയര്‍ സീല്‍ ചെയ്തു. മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
പുഴയ്ക്കു സമീപമുള്ള സ്റ്റെല്ല മേരി കോണ്‍വെന്റിനകത്താണ് ഡേകെയര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡേ കെയറിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെയാണ് കുട്ടി പുറത്തിറങ്ങി പുഴയുടെ തീരത്ത് എത്തിയതെന്ന് പറയപ്പെടുന്നു. കാണാതായ കുട്ടിയെ അന്വേഷിക്കുന്നതിനിടെയാണ് പുഴയില്‍ മരിച്ചനിലയില്‍ കണ്ടതെന്ന് ഡേ കെയര്‍ ഭാരവാഹികള്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.
ഡേ കെയറില്‍ നിന്നു 150 മീറ്റര്‍ അകലെയാണ് കടവെന്നും ഇരുപതോളം കുത്തനെയുള്ള പടികള്‍ ഇറങ്ങിവേണം കടവില്‍ എത്താനെന്നും നാട്ടുകാര്‍ പറഞ്ഞു. പോലിസ് അന്വേഷണമാരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day