|    Dec 10 Sat, 2016 10:30 am

ഡേ കെയര്‍ സെന്ററില്‍ 10 മാസം പ്രായമായ കുഞ്ഞിന് മര്‍ദനം

Published : 26th November 2016 | Posted By: SMR

മുംബൈ: നവി മുംബൈയിലെ ഡേ കെയര്‍ സെന്ററില്‍ 10 മാസം പ്രായമായ പെണ്‍കുഞ്ഞിന് മര്‍ദനം. സംഭവത്തില്‍ സെന്ററിലെ ജീവനക്കാരിയെയും ഉടമയെയും പോലിസ് അറസ്റ്റ് ചെയ്തു. ഖാര്‍ഖറിലെ പൂര്‍വ പ്ലേ സ്‌കൂള്‍ ആന്റ് ക്രഷില്‍ ചൊവ്വാഴ്ചയാണു സംഭവം. രുചിത-രജത് സിന്‍ഹ ദമ്പതികളുടെ കുഞ്ഞിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ കുഞ്ഞിനെ സെന്ററിലാക്കി ജോലിക്കുപോയ ഇരുവരും വൈകീട്ട് തിരിച്ചെത്തിയപ്പോഴാണു കുഞ്ഞിന്റെ നെറ്റിയിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. സെന്റര്‍ ഉടമയോടു ചോദിച്ചപ്പോള്‍ ശരിയായ മറുപടി ലഭിച്ചില്ല. തുടര്‍ന്നു കുഞ്ഞിനെ രക്ഷിതാക്കള്‍ ഡോക്ടറെ കാണിച്ചു. കുഞ്ഞിന് മര്‍ദനമേറ്റതായി ഡോക്ടര്‍ പറഞ്ഞു. മാതാപിതാക്കള്‍ പോലിസില്‍ പരാതിനല്‍കി. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സെന്ററിലെ ജീവനക്കാരി കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച വിവരം അറിഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day