|    Dec 8 Thu, 2016 7:47 pm

ഡേകെയറില്‍ നാലുവയസ്സുകാരിക്ക്പീഡനം; 62കാരന്‍ അറസ്റ്റില്‍

Published : 7th November 2016 | Posted By: SMR

കാക്കനാട്: തൃക്കാക്കരയിലെ പ്ലേ സ്‌കൂളില്‍ മൂന്നു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. ഡേകെയറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഇരുമ്പനം സ്വദേശി ചന്ദ്രശേഖരനെയാണ് തൃക്കാക്കര പോലിസ് അറസ്റ്റ് ചെയ്തത്.
സാം കിഡ്‌സ് എന്ന ഡേകെയര്‍ സ്ഥാപനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡേകെയറിനുള്ളില്‍ കുട്ടികള്‍ ഒളിച്ചു കളിക്കുന്നതിനിടെ കുട്ടി തനിച്ചായ സമയത്താണ് ചന്ദ്രശേഖരന്‍ കുട്ടിയോട് മോശമായി പെരുമാറിയതെന്ന് മാതാപിതാക്കള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡേകെയറില്‍ നിന്നും വീട്ടിലെത്തിയ കുട്ടിയെ മാതാവ് കുളിപ്പിക്കുന്നതിനിടയില്‍ ശരീരഭാഗങ്ങളില്‍ വേദനയുള്ളതായി കുട്ടി അറിയിച്ചതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്നാണ് തൃക്കാക്കര പോലിസില്‍ പരാതി നല്‍കിയത്.
പ്രതിയെ അറസ്റ്റ് ചെയ്ത പോലിസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം അറിഞ്ഞിട്ടും സാം കിഡ്‌സ് ഡേകെയര്‍ അധികൃതര്‍ പോലിസില്‍ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day