|    Dec 8 Thu, 2016 7:48 pm

ഡി-സിനിമാസിലെ മോഷണം കാമുകിക്ക് വേണ്ടിയെന്ന് പ്രതി

Published : 16th November 2016 | Posted By: SMR

ചാലക്കുടി: ചാലക്കുടി ഡി-സിനിമാസില്‍ നിന്നും മിത്തന്‍ സഹാജി മോഷണം നടത്തിയത് കാമുകിയെ സ്വന്തമാക്കാന്‍. ത്രിപുര പശ്ചിമ ഗണ്ടച്ചിറയിലുള്ള കാമുകിക്ക് വിവാഹാലോചനകള്‍ വരുന്നതായും എത്രയും വേഗം വിവാഹം കഴിക്കണമെന്നുമുള്ള കാമുകിയുടെ ആവശ്യമാണ് സുഖജീവിതത്തിന് പണം കണ്ടെത്താനായി ഇത്തരത്തിലുള്ള മോഷണത്തിന് പ്രേരിപ്പിച്ചത്. മോഷണ മുതല്‍ ഉപയോഗിച്ച് കച്ചവടം തുടങ്ങുവാനും വീട് വാങ്ങിക്കാനുമാണ് പ്രതി ഉദ്ദേശിച്ചിരുന്നത്. വിവാഹത്തിനും ദുര്‍ഗപൂജക്ക് ആഘോഷത്തിനും ധാരാളം പണം ചെലവഴിച്ചതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. മോഷ്ടിച്ച പണം കൊണ്ട് പുതിയ ടിവി തുണിത്തരങ്ങള്‍ മ്യൂസിക് സിസ്റ്റം തുടങ്ങിയവയും വാങ്ങികൂട്ടി. വിവാഹശേഷം ക്ഷേത്രത്തിന് പുറത്തിരുന്ന ഭിക്ഷക്കാര്‍ക്ക് 500 രൂപ വീതമാണ് പ്രതി ദാനം നല്‍കിയത്. മദ്യപാനവും ചൂത് കളിയും മൂലം പണം ധൂര്‍ത്തടിക്കുന്ന പ്രതി ആറ് വര്‍ഷം മുമ്പ് പ്രണയിച്ച് വേറൊരു യുവതിയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികകാലം നീണ്ടു നിന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day