|    Dec 8 Thu, 2016 1:20 pm
FLASH NEWS

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു;പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

Published : 7th November 2016 | Posted By: mi.ptk

manoj-dyfi

തിരുവനന്തപുരം: തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. പെരുന്താന്നി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി മനോജിനാണ് വെട്ടേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ മനോജിനെ ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.
മകനെ തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ വിട്ട ശേഷം മടങ്ങവെ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. തലയില്‍ ആറ് വെട്ടുകളേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് പോലീസിന് ഒരു തോക്ക് ലഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 598 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day