|    Dec 11 Sun, 2016 7:15 pm
FLASH NEWS

ഡല്‍ഹി ഐഐടിയില്‍ നിന്നും ഡോക്ടറേറ്റ് നേടി

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ നിന്നും മലയാളിയായ പിപി സറീന ഇലക്ട്രിക്കല്‍ എന്‍ജിനീയറിംങില്‍ ഡോക്ടറേറ്റ് നേടി. പ്രൊഫ. സുകുമാര്‍ മിശ്രക്ക് കീഴില്‍ ”ആന്‍സിലറി സര്‍വീസസ് ഇന്‍ റിന്യൂവബിള്‍ എനര്‍ജി” എന്ന വിഷയത്തില്‍  നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. പവര്‍ സിസ്റ്റം മേഖലയിലെ മികച്ച ഗവേഷണ ഫലങ്ങള്‍ക്കുള്ള 2015ലെ പോസോകോ അവാര്‍ഡ് ജേത്രി കുടിയാണ്. കാനഡയിലെ വാന്‍കൂവറിലും മറ്റു നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചെര്‍പ്പുളശ്ശേരി നെല്ലായ പരേതനായ പുത്തന്‍ പീടികക്കല്‍ ഹുസ്സന്‍ കുട്ടി-സിയ ദമ്പതികളുടെ മകളായ സറീന തിരൂരങ്ങാടി അമീന്‍ മന്‍സിലില്‍ സാജിദ് പാഷയുടെ ഭാര്യയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക