|    Dec 5 Mon, 2016 3:57 pm
FLASH NEWS

ഡല്‍ഹിയെ നോര്‍ത്ത് ഈസ്റ്റ് തളച്ചു

Published : 1st December 2016 | Posted By: SMR

ഗുവാഹത്തി: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ കരുത്തന്‍മാരായ ഡല്‍ഹിയെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് തകര്‍ത്തു. 2-1 നാണ് നോര്‍ത്ത് ഈസ്റ്റ് വിജയം പിടിച്ചടക്കിയത്.
മല്‍സരത്തിന്റെ മൂന്നാം മിനിറ്റില്‍ത്തന്നെ ഡല്‍ഹിക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളിലേക്കെത്തിക്കാനായില്ല. മെലൂദ നല്‍കിയ ത്രോ ബോളില്‍ ഗാഡ്‌സെയുടെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളിയെ മറികടന്നെങ്കിലും ഗോള്‍പോസ്റ്റിനടത്തുകൂടി കടന്നുപോയി. സെമി സാധ്യതകള്‍ ഉറപ്പിക്കാനുള്ള തീപാറും പോരാട്ടമായതിനാല്‍ത്തന്നെ മികച്ച മുന്നേറ്റങ്ങളാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ഏഴാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് താരം നിക്കോളാസിന് പരിക്കേറ്റു പകരം റോബര്‍ട്ട് കുള്ളനെ ഇറക്കി. ഡല്‍ഹിത്താരം കീന്‍ ലൂയിസിന്റെ മികച്ച മുന്നേറ്റത്തെ നിര്‍മല്‍ ഛേത്രി തടുത്തിട്ടു. 16ാം മിനിറ്റില്‍ മാഴ്‌സെലീന്യോയുടെ ക്രോസ് ലക്ഷ്യം കണ്ടെത്തിയിരുന്നെങ്കില്‍ ബോക്‌സിലേക്ക് ഓടിയെത്തിയ ഗാഡ്‌സെക്ക് അനായാസ ഗോള്‍ നേടാമായിരുന്നു. ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരുന്നു.
രണ്ടാം പകുതില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് കൂടുതല്‍ കരുത്തുകാട്ടി. 60ാം മിനിറ്റില്‍ സെത്യാസെന്‍ സിങാണ് നോര്‍ത്ത് ഈസ്റ്റിനുവേണ്ടി ലക്ഷ്യം കണ്ടത്. സെക്കോറയുടെ ക്രോസിനെ കൃത്യമായി കണക്ട് ചെയ്ത് സൗവിക്കിനേയും കീനിനേയും മറികടന്ന് ഇടതു വശത്ത് നിന്ന് സെത്യാസെന്‍ എടുത്ത ഷോട്ട് ഡല്‍ഹി ഗോളി ഡോബ്ലസിനെ മറികടന്ന് ലക്ഷ്യം കാണുകയായിരുന്നു.
മല്‍സരത്തില്‍ 10 മിനിറ്റ് കൂടിച്ചേരുമ്പോഴേക്കും നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ രണ്ടാം ഗോള്‍ സ്വന്തമാക്കി. 71ാം മിനിറ്റില്‍ റൊമാരിക്കാണ് നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. റോബര്‍ട്ട് കല്ലന്റെ ക്രോസിലേക്ക് ഓടിയെത്തിയ റൊമാരിക്ക പുറകാല്‍കൊണ്ട് മനോഹരമായി പന്ത് വലയിലെത്തിക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ തുടക്കം തന്നെ ഡല്‍ഹി ഗോള്‍ സ്വന്തമാക്കി. 90ാം മിനിറ്റില്‍ മാഴ്‌സെലീന്യോയാണ് ഡല്‍ഹിക്കായി ആശ്വാസഗോള്‍ സ്വന്തമാക്കിയത്. മല്‍സരം മുഴുവന്‍ സമയം പൂര്‍ത്തിയായപ്പോള്‍ 2-1 ന്റെ തകര്‍പ്പന്‍ ജയം നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day