|    Dec 3 Sat, 2016 5:51 am
FLASH NEWS

ഡല്‍ഹിയിലെ വായു മലിനീകരണം 14 ഇരട്ടിയായി

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ദീപാവലി ആഘോഷരാവ് കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് 14 ഇരട്ടി വര്‍ധിച്ചെന്നു റിപോര്‍ട്ട്. ആഘോഷങ്ങളുടെ ഭാഗമായി വ്യാപകമായി കരിമരുന്നു പ്രയോഗിച്ചതാണ് അപകടകരമായ നിലയില്‍ അന്തരീക്ഷ മലിനീകരണത്തിനിടയാക്കിയത്. കേന്ദ്ര മലിനീകരണ ഏജന്‍സിയുടെ റിപോര്‍ട്ട് അനുസരിച്ച് തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ അന്തരീക്ഷവായു അപകടകരമായ അവസ്ഥയിലായിരുന്നു. ഇതനുസരിച്ച് ക്യുബിക് മീറ്ററില്‍ 1600 മൈക്രോഗ്രാം മലിനീകരണ വസ്തുക്കള്‍ വായുവില്‍ തങ്ങിനില്‍ക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. കാണ്‍പൂര്‍, ലഖ്‌നോ തുടങ്ങിയ പ്രദേശങ്ങളിലും ദീപാവലി ആഘോഷ മണിക്കൂറുകളില്‍ വായു മലിനീകരണ തോത് വര്‍ധിച്ചതായി കണക്കുകള്‍ രേഖപ്പെടുത്തിയിരുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ഇതുമൂലം ഉണ്ടാകാനും വര്‍ധിക്കാനും ഇടയുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day