|    Dec 3 Sat, 2016 1:33 am
FLASH NEWS

ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

Published : 28th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മലസരത്തിന്‍ കരുത്തന്‍മാരായ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം. പട്ടികയിലെ അവസാന സ്ഥാനക്കാരായ ഗോവയെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ഡല്‍ഹി കീഴടതക്കിയത്. ഡല്‍ഹിക്കായി മാഴ്‌സലീന്യോ ഹാട്രിക് നേടിയപ്പോള്‍ ഗാഡ്‌സ ഇരട്ടഗോളും സ്വന്തമാക്കി.
ജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കാന്‍ ലക്ഷ്യമിട്ട് ഡല്‍ഹി കളത്തിലിറങ്ങിയപ്പോള്‍ മല്‍സരത്തിന്റെ തുടക്കം മുതലേ ആവേശം നിറഞ്ഞുനിന്നു.മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍തന്നെ ഡല്‍ഹിയുടെ ഫ്‌ളോറന്റ് മലൂദ ഗോവന്‍ വലയെ ലക്ഷ്യമാക്കി ഷോട്ടെടുത്തെങ്കിലും ഗോവന്‍ ഗോളി കട്ടമണി മികച്ച സേവിലൂടെ ടീമിനെ രക്ഷിച്ചു. സീസണില്‍ തുടര്‍തോല്‍വികളിലൂടെ പുറത്തേക്കുള്ള വഴി ഉറപ്പായ ഗോവയും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ പുറത്തെടുത്തെങ്കിലും ആദ്യ മിനിറ്റുകളില്‍ വലകുലുക്കാനായില്ല. 18ാം മിനിറ്റില്‍ മലൂദയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് ഗോവന്‍ ഗോളി കട്ടമണിയുടെ കൈകളില്‍ സുരക്ഷിതമായി അവസാനിച്ചു. ഇതിഹാസ കോച്ച് സീക്കോയുടെ ശിക്ഷണത്തിലിറങ്ങിയ ഗോവ 31ാം മിനിറ്റില്‍ ഡല്‍ഹിയെ ഞെട്ടിച്ച് വലകുലുക്കി. എന്നാല്‍ 38ാം മിനിറ്റില്‍ ഡല്‍ഹി ഗോള്‍മടക്കി സമനില പിടിച്ചു. മാഴ്‌സെലീന്യോയാണ് ഡല്‍ഹിക്കായി ലക്ഷ്യം കണ്ടത്.ആദ്യ പകുതി പിരിയുമ്പോള്‍ 1-1 സമനിലയുമായാണ് ഇരുവരും കളം വിട്ടത്.
രണ്ടാം പകുതിയുടെ 48ാം മിനിറ്റില്‍ മാഴ്‌സെലീന്യോയിലൂടെ ഡല്‍ഹി ലീഡുയര്‍ത്തി. മല്‍സരത്തില്‍ മൂന്ന് മിനിറ്റ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഗാഡ്‌സയിലൂടെ വീണ്ടും വലകുലുക്കിയ ഡല്‍ഹി 3-1 ന്റെ ലീഡ് നേടി. 56ാം മിനിറ്റില്‍ മാഴ്‌സെലീന്യോ വീണ്ടും ഗോള്‍ നേടി ഹാട്രികും തികച്ചു. തുടര്‍ച്ചായായ ഗോള്‍ ഷോക്കിന് ആക്കം കൂട്ടി ഗാഡ്‌സെ വീണ്ടും വലകുലുക്കിയപ്പോള്‍ ഡല്‍ഹി 5-1 ന്റെ ലീഡ് നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day