|    Dec 9 Fri, 2016 5:03 pm
FLASH NEWS

ഡയറക്ടര്‍ ജില്ലയിലെത്തി; എല്ലാ പരാതികളിലും വിജിലന്‍സ് അന്വേഷണം

Published : 17th November 2016 | Posted By: SMR

പുല്‍പ്പള്ളി: ജില്ലയില്‍ നിന്നു ലഭിച്ച മുഴുവന്‍ പരാതികളിലും അന്വഷണം നടത്തുമെന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വനവാസി ഭൂമി പ്രശ്‌നം, കുടിവെള്ളം, ബദല്‍ വിദ്യാഭ്യാസം, വീട്, സാമൂഹികനീതി തുടങ്ങി എല്ലാ വിഷയങ്ങളിലും കഴിഞ്ഞ ആറു മാസമായി ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികള്‍ അന്വേഷിക്കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കുറേയധികം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ വകുപ്പുകള്‍ കൂടുതല്‍ ശുഷ്‌കാന്തിയും ജാഗ്രതയും കാട്ടണം. ഇത്തരം പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കിട്ടിയ വിവരങ്ങള്‍ പഠിച്ച് വിശകലനം നടത്തി വിജിലന്‍സിന്റെ അന്വേഷണം വീണ്ടെടുത്ത് ജാഗ്രതയോടെ അതു നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ 19 ശതമാനം വരുന്ന വനവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. ടൂറിസം, കൃഷി, പഞ്ചായത്ത്, ഫോറസ്റ്റ്, വിദ്യാഭ്യാസ വകുപ്പുകളിലൂടെ നടന്നിട്ടുള്ള ഉദ്യോഗതലത്തിലെ അഴിമതികളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനവാസികളെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കാന്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാപ്പിസെറ്റ് ചെട്ടിമറ്റം കോളനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജിലന്‍സ് ഡയറക്ടര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day