|    Dec 7 Wed, 2016 1:24 am
FLASH NEWS

ട്രാവല്‍ ഏജന്‍സിയില്‍ റെയ്ഡ്; പാസ്‌പോര്‍ട്ടുകളും 1.34 ലക്ഷവും പിടികൂടി

Published : 9th November 2016 | Posted By: SMR

ഉപ്പള: ടൗണില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സില്‍ റെയ്ഡ്. അനധികൃതമായി സൂക്ഷിച്ച പാസ്‌പോര്‍ട്ടുകളും രേഖകളും 1.34 ലക്ഷം രൂപയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഉടമ ഒളിവില്‍. ഉപ്പളയിലെ സഹല്‍ കണ്‍സള്‍ട്ടന്‍സിയിലാണ് കുമ്പള സിഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ട്രാവല്‍സ് കേന്ദ്രകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി വരുന്നതായി ജില്ലാ പോലിസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥാപനം ഒരു മാസത്തോളമായി പോലിസ് നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ 70 പാസ് പോര്‍ട്ടുകളും മൂന്ന് കംപ്യൂട്ടറുകള്‍, പെന്‍ഡ്രൈവുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, നിരവധി ബാങ്കുകളുടെ പാസ് ബുക്കുകള്‍,  സ്ഥാപനങ്ങളുടെ രശീതുകള്‍, കപ്പല്‍ ജോലിക്ക് ആവശ്യമായ രേഖകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ലെറ്റര്‍ ഹെഡ്ഡുകള്‍ എന്നിവ പിടിച്ചെടുത്തു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പാസ്‌പോര്‍ട്ടുകളും യാത്രാ രേഖകളും തരപ്പെടുത്തുന്നുവെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് റെയ്ഡ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day