|    Dec 5 Mon, 2016 9:55 am
FLASH NEWS

ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് പാസ്‌പോര്‍ട്ടുകളും രേഖകളും പിടികൂടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

Published : 11th November 2016 | Posted By: SMR

മഞ്ചേശ്വരം: ഉപ്പളയിലെ ട്രാവല്‍സ് ഏജന്‍സിയില്‍ പോലിസ് നടത്തിയ റെയ്ഡില്‍ നിരവധി പാസ്‌പോര്‍ട്ടുകളും വ്യാജരേഖകളും സീലുകളും പിടികൂടിയ സംഭവത്തില്‍ ജീവനക്കാരനെ അറസ്റ്റു ചെയ്തു. ഉപ്പള നയാബസാര്‍ മില്ലത്ത് ഗല്ലിയിലെ അമീര്‍ ഖാന്‍ എന്ന ഖാന്‍ ബഷീര്‍ അഹമ്മദി(24)നെയാണ് കുമ്പള സിഐ വി വി മനോജ് അറസ്റ്റ് ചെയ്തത്. ഉപ്പള മെഹബൂബ് പെട്രോള്‍ പമ്പിന് സമീപത്തെ സഹല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലാണ് ജില്ലാ പോലിസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദ്ദേശപ്രകാരം കുമ്പള പോലിസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വ്യാജ രേഖകള്‍ നിര്‍മിച്ച ശേഷം ആളുകളെ വിദേശത്തേക്ക് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പോലിസ് നടത്തിയ റെയ്ഡില്‍ 70 പാസ്‌പോര്‍ട്ടുകള്‍, പെന്‍ഡ്രൈവ്, മൂന്ന് കംപ്യുട്ടറുകള്‍ ഹാര്‍ഡ് ഡിസ്‌ക്, 1,32,500 രൂപ, നിരവധി ബാങ്കുകളുടെ വ്യാജ പാസ്ബുക്കുകള്‍, സീലുകള്‍, കപ്പല്‍ ജോലിക്ക് ആവശ്യമായ രേഖകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ലെറ്റര്‍ ഹെഡ്ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.സംഭവവുമായി ബന്ധപെട്ടു ട്രാവല്‍സ് ഉടമ ഉപ്പള പെരിങ്കടി സ്വദേശി ബാങ്ക് അന്‍സാര്‍ എന്ന മുഹമ്മദ് അന്‍സാറി(30)നെതിരെ മഞ്ചേശ്വരം പോലിസ് കേസെടുത്തിരുന്നു. ഇയാള്‍ ഒളിവിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day