|    Dec 5 Mon, 2016 3:51 am

ട്രാഫിക് നിയമ ലംഘനം; അഭിഭാഷകന് എതിരേ കേസ്

Published : 29th October 2016 | Posted By: SMR

പാലാ: ട്രാഫിക് നിയമ ലംഘനം ചോദ്യംചെയ്ത എസ്‌ഐക്കു നേരേ അഭിഭാഷകന്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പോലിസ് കേസെടുത്തു. പാലാ ബാറിലെ അഭിഭാഷകന്‍ കടനാട് ആനക്കല്ലുങ്കല്‍ ജോസ് ജോസഫിനെതിരേയാണ് കേസെടുത്തത്. പാലാ നഗരത്തില്‍ ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. തൊടുപുഴ റോഡില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കാറില്‍ വരുകയായിരുന്ന അഭിഭാഷകനെ മഹാറാണി തിയേറ്റര്‍ ജങ്ഷനില്‍ ട്രാഫിക് പോലിസ് കൈ കാണിച്ചുവെങ്കിലും പോലിസുകാരോട് തട്ടിക്കയറിയശേഷം നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വിവരം വയര്‍ലെസിലൂടെ കൈമാറിയതിനെ തുടര്‍ന്ന് പിന്നാലെ എത്തിയ ട്രാഫിക് എസ്‌ഐ സ്‌റ്റേഡിയം ജങ്ഷനിലെ ബസ്‌സ്‌റ്റോപ്പില്‍ വച്ച് കാര്‍ തടഞ്ഞുവെങ്കിലും പുറത്തിറങ്ങാനോ, വാഹനത്തിന്റെ രേഖകള്‍ കാണിക്കാനോ തയാറാകാതെ അഭിഭാഷകന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിനും പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരേ കേസെടുത്തതായി ട്രാഫിക് എസ്‌ഐ പ്രതാപചന്ദ്രന്‍ പറഞ്ഞു. ഇയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്നും പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day