|    Dec 9 Fri, 2016 10:54 pm
FLASH NEWS

ട്രാന്‍സ്‌ഫോര്‍മറുകള്‍ തീയിട്ട് നശിപ്പിച്ചു; ബാങ്കുകളോടുള്ള പകയെന്നു സംശയം

Published : 16th November 2016 | Posted By: SMR

കോഴിക്കോട്: നഗരത്തില്‍ മൂന്നിടത്ത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിന് തീയിട്ടു. ടൗണ്‍ഹാളിന് സമീപം റെയില്‍വെ ട്രാക്കിനോടടുത്ത വൈദ്യുതി ലൈനിലും തീയിട്ടിട്ടുണ്ട്. ചെറൂട്ടി റോഡിലെ അഞ്ച് ബാങ്കുകളിലേക്കും എടിഎം കൗണ്ടറുകളിലേക്കും വൈദ്യുതി എത്തിക്കുന്ന ട്രാന്‍സ്‌ഫോര്‍മറിന് മന:പൂര്‍വം തീയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ഒരുമണിക്കും രണ്ടുമണിക്കുമിടയിലായിരിക്കും സംഭവം. ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് താഴെ ടയറും തുണിക്കഷണങ്ങളും ഇട്ട് തീയിടുകയായിരുന്നു.
അതുകൊണ്ടുതന്നെ തീവെപ്പ് ആസൂത്രിതമെന്ന് കരുതുന്നു. ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തിയതോടെ ടൗണ്‍ പോലിസ് പരിധിയിലെ ചെറൂട്ടി റോഡ്, നളന്ദ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചു. പണമിടപാടുകള്‍ നടത്താനാവാതെ കോര്‍പറേഷന്‍ ബാങ്ക് അടക്കമുള്ള ബാങ്കുകളിലെ പ്രവര്‍ത്തനവും തടസപ്പെട്ടു. റെയില്‍വെ ട്രാക്കിന് സമീപത്തെ സിഗ്‌നല്‍ ലൈറ്റിനുവേണ്ടി സ്ഥാപിച്ചതും ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ ലൈനിലാണ് അക്രമികള്‍ തീയിട്ടത്. മൂന്നിടത്തും സമാനമായ രീതിയിലാണ് തീവെപ്പെന്നതിനാല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ ഒളി സംഘടനകളോ വ്യക്തികളോ ഉണ്ടെന്നാണ് അനുമാനം. സംഭവമറിഞ്ഞ ഉടനെ സിറ്റി പോലിസ് കമ്മിഷണര്‍ ഉമാ ബെഹ്‌റയുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. പ്രത്യേക അന്വേഷണസംഘം സംഭവം അന്വേഷിക്കുമെന്ന് കമ്മിഷണര്‍ അറിയിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധനക്ക് വിധേയമാക്കും.
ചെറൂട്ടി റോഡില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ നൂറു മീറ്റര്‍ ചുറ്റളവില്‍ അഞ്ചു ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനം തകര്‍ക്കുകയെന്നതായിരിക്കാം ലക്ഷ്യമെന്നും കരുതുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day