|    Dec 6 Tue, 2016 11:22 pm
FLASH NEWS

ട്രാക്കില്‍ മരംവീണു; ഗുരുവായൂര്‍-തൃശൂര്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

Published : 16th November 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂര്‍-തൃശൂര്‍ പാതയില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. അമലയ്ക്ക് സമീപത്ത് ഗുരുവായൂര്‍-തൃശ്ശൂര്‍ റെയില്‍ പാതയിലാണ് ഇന്നലെ രാവിലെ മരം വീണത്. രാവിലെ ആറരയോടെ ട്രാക്കില്‍ മരം വീണ് കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നാട്ടുക്കാര്‍ റയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഗുരുവായൂരിലേക്ക് വരുകയായിരുന്ന ചെന്നൈ എഗ്മോര്‍ വണ്ടി കടന്നു പോകുന്നതിന് അല്‍പ്പം മുമ്പാണ് മരം ട്രാക്കില്‍ വീണ് കിടക്കുന്നത് നാട്ടുക്കാര്‍ കണ്ടത്. ഇതുമൂലം ചെന്നൈ എഗ്മോര്‍ ട്രെയിന്‍ വഴിയില്‍ പിടിച്ചിട്ടു. തൃശൂരില്‍ നിന്നുള്ള റയില്‍വേ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു മാറ്റി ഇലക്ട്രിക് ലൈനിലെ തകരാറും പരിഹരിച്ച ശേഷം 9.45 ഓടെയാണ് ഗുരുവായൂരിലേക്കുള്ള തീവണ്ടി കടത്തി വിട്ടത്. ഗുരുവായൂരില്‍ നിന്നും രാവിലെ 6ന് പുറപ്പെടേണ്ടിയിരുന്ന പുനലൂര്‍ പാസഞ്ചര്‍  നാലു മണിക്കൂറിലധികം വൈകി 10.15 ഓടെയാണ് പുറപ്പെട്ടത്. രാവിലെ 6.45 പുറപ്പെടേണ്ടിയിരുന്ന എറണാകുളം പാസഞ്ചര്‍ റദ്ദാക്കിയിരുന്നു. രാവിലെ 8.45ന് ഗുരുവായൂരിലെത്തേണ്ടിയിരുന്ന എറണാക്കുളം-ഗുരുവായൂര്‍ പാസഞ്ചര്‍ തൃശൂരില്‍ ഓട്ടം അവസാനിപ്പിച്ചു. രാവിലെ 9-ന് തൃശൂരിലേക്കുള്ള പാസഞ്ചര്‍ 10.30 ന് ശേഷമാണ് പുറപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day