|    Dec 10 Sat, 2016 11:59 pm

ട്രഷറിയില്‍ പണം എത്തിയില്ല പെന്‍ഷന്‍കാര്‍ വലഞ്ഞു

Published : 2nd December 2016 | Posted By: SMR

മട്ടാഞ്ചേരി: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് മട്ടാഞ്ചേരി ട്രഷറിയില്‍ ബാങ്കില്‍നിന്നും പണം കിട്ടാതായതോടെ മുന്നൂറോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക് മടങ്ങേണ്ടിവന്നു. ഒന്നാം തിയ്യതിയിലെ തിരക്ക് പ്രതീക്ഷിച്ചുകൊണ്ട് നേരത്തെ തന്നെ ബാങ്കില്‍ പെന്‍ഷനു വേണ്ട രേഖകള്‍ സമര്‍പിച്ചതായി ട്രഷറി ഓഫിസര്‍ പറഞ്ഞു. മാസത്തിലെ ആദ്യ ദിനത്തില്‍ അമ്പത് ലക്ഷം രുപയാണ് മട്ടാഞ്ചേരി ട്രഷറില്‍നിന്നും വിതരണം ചെയ്യാന്‍ വേണ്ടിയിരുന്നത്. തലേ ദിവസം ബാക്കിയുണ്ടായിരുന്ന തുക വിതരണംചെയ്തുവെങ്കിലും പ്രതീക്ഷിച്ചതുപോലെ ബാങ്കില്‍നിന്നും പണം ലഭിക്കാതായതോടെ പെന്‍ഷന്‍ മുടങ്ങുകയായിരുന്നു. അതെ സമയം പള്ളുരുത്തി ട്രഷറിയില്‍ ബാങ്കില്‍നിന്നും രണ്ടു തവണകളായി പണം ലഭിച്ചതിനാല്‍ പെന്‍ഷന്‍ വിതരണം നടക്കുകയും ചെയ്തു. മട്ടാഞ്ചേരി ട്രഷറിയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങിയതില്‍ അധ്യാപക സര്‍ക്കാര്‍ ജീവനക്കാരുടെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ സമരം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക